• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘അവരുടെ വാക്കുകൾ മാത്രമാണ് പങ്കുവെച്ചത്; അസ്വസ്ഥത എന്തിനെന്ന് അറിയില്ല’; ഗഡ്കരിയുടെ വക്കീൽ നോട്ടീസിനെതിരെ കോൺ​ഗ്രസ്

by Web Desk 04 - News Kerala 24
March 2, 2024 : 4:34 pm
in India, News
0
A A
0
‘അവരുടെ വാക്കുകൾ മാത്രമാണ് പങ്കുവെച്ചത്; അസ്വസ്ഥത എന്തിനെന്ന് അറിയില്ല’; ഗഡ്കരിയുടെ വക്കീൽ നോട്ടീസിനെതിരെ കോൺ​ഗ്രസ്

ന്യൂഡൽഹി: തന്നെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കം പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി അയച്ച് വക്കീൽ നോട്ടീസിൽ പ്രതികരണവുമായി കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വക്കീൽ നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ കാർ​ഗെക്കും വിഷയം ഉന്നയിച്ച് ​ഗഡ്കരി നോട്ടീസയച്ചിരുന്നു.

“അദ്ദേഹം അയച്ച വക്കീൽ നോട്ടീസ് വായിച്ചു. തീർച്ചയായും നോട്ടീസിന് മറുപടി നൽകും. ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. അവരുപയോ​ഗിച്ച അതേ പദങ്ങൾ തന്നെയാണ് ഞങ്ങളും ഉപയോ​ഗിച്ചത്. അതിന് അവർ അസ്വസ്ഥരാകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല”, ജയറാം രമേശ് പറഞ്ഞു.

കോൺ​ഗ്രസിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ ചൂണ്ടിക്കാട്ടിയായിരുന്നു ​ഗഡ്കരിയുടെ നോട്ടീസ്. ലാലന്റൊപ് വെബ് പോർട്ടലിന് ​ഗഡ്കരി നൽകിയ അഭിമുഖത്തിൽ നിന്നും 19 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് കോൺ​ഗ്രസ് പങ്കുവെച്ചത്. രാജ്യത്തെ ​ഗ്രാമവാസികളും തൊഴിലാളികളും കർഷകരും അസന്തുഷ്ടരാണെന്നും ​ഗ്രാമങ്ങളിൽ റോഡുകളോ സ്കൂളുകളോ കുടിവെള്ളമോ നല്ല ആശുപത്രികളോ ഇല്ലെന്നും ​ഗഡ്കരി പറയുന്നതാണ് വീഡിയോയിലുള്ളത്. മോദി സർക്കാരിലെ ഒരു മന്ത്രി എന്ന അടിക്കുറിപ്പോടെയായിരുന്നു കോൺ​ഗ്രസ് ഈ വീഡിയോ ശകലം പങ്കുവെച്ചത്.

അതേസമയം സന്ദർഭം മറച്ചുവെച്ചാണ് ഖാർ​ഗെയും ജയറാം രമേശും വീഡിയോ പങ്കുവെച്ചതെന്ന് ഇത് കണ്ട തന്റെ കക്ഷി പകച്ചുപോയെന്നുമാണ് ​ഗഡ്കരിയുടെ അഭിഭാഷകൻരെ വാദം. പൊതുസമൂഹത്തിനുമുന്നിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ഇത്തരം പ്രചരണങ്ങളുടെ ലക്ഷ്യമെന്നും ബി.ജെ.പിക്ക് അകത്തുള്ള ഐക്യത്തെ തകർക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നതെന്നും വക്കീൽ നോട്ടീസിൽ ആരോപിക്കുന്നു.സംഭവത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്നാണ് ​ഗഡ്കരിയുടെ ആവശ്യം. വീഡിയോ നീക്കം ചെയ്യാനും നിര്ഡദേശമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കേരളം പൊറുക്കില്ല, പരിഹാസത്തിന്റെ ഡയലോഗ്’: കോയമ്പത്തൂർ സ്വദേശിയുടെ കുഞ്ഞിന് ചികിത്സ ഉറപ്പാക്കുമെന്ന് ഗോവിന്ദൻ

Next Post

ഡി.എൻ.എ നോക്കിയാലേ അസ്ഥികൂടം മകന്റേതാണെന്ന് പറയാനാവൂ എന്ന് പിതാവ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഡി.എൻ.എ നോക്കിയാലേ അസ്ഥികൂടം മകന്റേതാണെന്ന് പറയാനാവൂ എന്ന് പിതാവ്

ഡി.എൻ.എ നോക്കിയാലേ അസ്ഥികൂടം മകന്റേതാണെന്ന് പറയാനാവൂ എന്ന് പിതാവ്

പുതുശ്ശേരിമലയിൽ റബർ തോട്ടത്തിന് തീപിടിച്ചു; വീടുകളിലേക്കും തീ വ്യാപിച്ചു

പുതുശ്ശേരിമലയിൽ റബർ തോട്ടത്തിന് തീപിടിച്ചു; വീടുകളിലേക്കും തീ വ്യാപിച്ചു

കൂടത്തായി കേസ്‌: നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംപ്രേക്ഷണം തടയില്ല; ഹർജി തള്ളി

കൂടത്തായി കേസ്‌: നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംപ്രേക്ഷണം തടയില്ല; ഹർജി തള്ളി

രാജ്യത്തി​െൻറ പാരമ്പര്യവും അസ്തിത്വവും കാത്തുസൂക്ഷിക്കുക -സയ്യിദ് സഫർ മഹമൂദ്

രാജ്യത്തി​െൻറ പാരമ്പര്യവും അസ്തിത്വവും കാത്തുസൂക്ഷിക്കുക -സയ്യിദ് സഫർ മഹമൂദ്

വയനാട്ടിൽ 10 വയസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ഹൈപ്പറ്റൈറ്റിസ്; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021