• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിനെ പ്രശംസിച്ച് ഐഎഎംഎഐ

by Web Desk 06 - News Kerala 24
January 4, 2023 : 11:27 am
0
A A
0
ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിനെ പ്രശംസിച്ച് ഐഎഎംഎഐ

ദില്ലി: ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ വ്യവസായ സൗഹൃദമാണെന്ന് ഇന്റർനെറ്റ് ആന്റ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ(ഐഎഎംഎഐ). “ടെക് സ്റ്റാർട്ടപ്പുകളെ നവീകരിക്കാനും അവയ്ക്ക് വളരാനും മതിയായ ഇടം നൽകാനും സഹായിക്കുന്ന തരത്തിലുള്ളതാണ് ഇതിന്റെ ഉള്ളടക്കമെന്നും ഐഎഎംഎഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ലോക്സഭയിൽ നിന്ന് ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പിൻവലിച്ച് മൂന്ന് മാസത്തിന് ശേഷം, 2022 നവംബറിൽ കേന്ദ്ര സർക്കാർ പൊതുജനങ്ങളുടെ അഭിപ്രായം തേടി പുതിയ കരട് ബില്ല് പുറത്തിറക്കിയിരുന്നു.  ഉപയോക്താക്കളുടെ താല്പര്യങ്ങളുമായി നവീകരണവും സാമ്പത്തിക വളർച്ചയും സന്തുലിതമാക്കുന്നതിനുള്ള കരട് ബില്ലിലെ ഡാറ്റാ പരിരക്ഷണ ചട്ടക്കൂട് ഡിജിറ്റൽ ബിസിനസുകളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും 2025 ഓടെ ഇന്ത്യയെ ഒരു ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനും  സഹായിക്കുമെന്നും  പ്രസ്താവനയിൽ പറയുന്നു.

“ഒരു സംയുക്ത പാർലമെന്ററി സമിതിയുടേത് ഉൾപ്പെടെയുള്ള  വിശാലമായ കൂടിയാലോചന പ്രക്രിയ പിന്തുടരുന്നതിലൂടെ, അനിവാര്യമല്ലാത്ത വ്യവസ്ഥകൾ ഒഴിവാക്കി, നിയമത്തിലെ വ്യവസ്ഥകൾക്കപ്പുറമുള്ള ഒരു നിയമവും ഉണ്ടാക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് ബിൽ. ഇത് നിയമനിർമ്മാണത്തിലെ പുതിയ മാനദണ്ഡങ്ങൾക്ക് വിധേയമാക്കണമെന്ന്” ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ശുഭോ റേ പ്രസ്താവനയിൽ പറഞ്ഞു.

ബില്ലിലെ വിവിധ വ്യവസ്ഥകളും കുട്ടികളുടെ സ്വകാര്യ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള പരിശോധിക്കാവുന്ന രക്ഷാകർതൃ സമ്മതം നേടുന്നതിനുള്ള സംവിധാനങ്ങളും നടപ്പിലാക്കുന്നതിനുള്ള സമയപരിധിയെ ചുറ്റിപ്പറ്റി അവ്യക്തതകൾ നിലനിൽക്കുന്നുണ്ടെന്നും പ്രസ്താവനയിൽ സൂചിപ്പിക്കുന്നുണ്ട്. നിയമത്തിന്റെ അന്തിമ പതിപ്പ് ഇന്ത്യയിലെ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിലെ പങ്കാളികളെ സഹായിക്കുമെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ഐഎഎംഎഐ പ്രസ്താവനയിൽ പറഞ്ഞു.

ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023-24 ലെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ  അവതരിപ്പിച്ചേക്കുമെന്നാണ് നിലവിലെ സൂചന.  നിലവിന്റെ കരട് രൂപത്തിലാണ് ബില്ല്. ഒരു വശത്ത് പൗരന്റെ (ഡിജിറ്റൽ നാഗ്രിക്) അവകാശങ്ങളും കടമകളും വിവരിക്കുന്ന നിയമനിർമ്മാണമാണ് ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലെങ്കിൽ മറുവശത്ത് ഡാറ്റാ ഫിഡ്യൂഷ്യറിയുടെ ശേഖരിച്ച ഡാറ്റ നിയമപരമായി ഉപയോഗിക്കാനുള്ള സാധ്യതകളുണ്ട്. ഡാറ്റ എക്കണോമിയുമായി ബന്ധപ്പെട്ടതാണ് ഈ ബില്ല്. സ്ഥാപനങ്ങൾ വ്യക്തിഗത ഡാറ്റയുടെ ശേഖരണവും ഉപയോഗവും നിയമാനുസൃതവും വ്യക്തികൾക്ക് സുതാര്യവുമായ രീതിയിൽ നടത്തണം എന്നതാണ് ഇതിന്റെ ആദ്യത്തെ തത്വം.

വ്യക്തിഗത ഡാറ്റ അത് ശേഖരിച്ച ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുകയും നിശ്ചിത കാലയളവിലേക്ക് മാത്രം സംഭരിക്കുകയും ചെയ്യുന്നു എന്നതാണ്.വിവരങ്ങളുടെ ശേഖരണം നിർദ്ദിഷ്ട ആവശ്യത്തിന് ആവശ്യമായ ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും എന്നതാണ്  മറ്റൊരു തത്വം. ഡാറ്റാ പ്രൊട്ടക്ഷൻ, അക്കൗണ്ടബിലിറ്റി, ഡാറ്റ പ്രോസസ്സ് ചെയ്യാനുള്ള ഉത്തരവാദിത്തം ഡാറ്റ ശേഖരിക്കുന്ന വ്യക്തിയുടേതാണ്, കൂടാതെ കളക്ട്  ചെയ്യുന്ന ഡാറ്റയുടെ മിസ്യൂസ് ചെയ്യാതെ പ്രൊട്ടക്ട് ചെയ്യപ്പെടും. ഒരു വ്യക്തിക്ക് അവന്റെ/അവളുടെ ഡാറ്റ പരിശോധിക്കാനും/അല്ലെങ്കിൽ ആവശ്യാനുസരണം അത് ഇല്ലാതാക്കാനും/പരിഷ്‌ക്കരിക്കാനും അവകാശമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുകയില വിരുദ്ധ പരസ്യങ്ങള്‍ ഒടിടി പ്ലാറ്റ് ഫോമുകളിലും നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

Next Post

യാത്രയ്ക്കിടെ എയര്‍ ഇന്ത്യ ബിസിനസ് ക്ലാസില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച് സഹയാത്രികന്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

യാത്രയ്ക്കിടെ എയര്‍ ഇന്ത്യ ബിസിനസ് ക്ലാസില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച് സഹയാത്രികന്‍

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

സ്വർണവില കത്തിക്കയറുന്നു; രണ്ട് ദിവസംകൊണ്ട് 520 രൂപയുടെ വർദ്ധനവ്

ആലപ്പുഴയിൽ ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർന്നു; മരക്കുറ്റി ഉപയോഗിച്ച് താത്കാലിക പരിഹാരം

ആലപ്പുഴയിൽ ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർന്നു; മരക്കുറ്റി ഉപയോഗിച്ച് താത്കാലിക പരിഹാരം

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

കലാമത്സരങ്ങൾ സമയബന്ധിതമായി തീർക്കുമെന്ന് വിദ്യാഭ്യാസമന്ത്രി, ജഡ്ജിമാരെ കർശനമായി നിരീക്ഷിക്കും

ദില്ലി യുവതിയുടെ മരണം; അപകട സമയത്ത് ഒപ്പമുണ്ടായ സുഹൃത്ത് കടന്നുകളഞ്ഞു? ദുരൂഹത വർധിക്കുന്നു

'തലച്ചോർ മൃതദേഹത്തിൽ നിന്ന് വേർപെട്ട് കാണാതായി,നട്ടെല്ല് തകർന്നു, മാരക മുറിവുകൾ'; അഞ്ജലിയുടേത് അതിദാരുണ മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In