പാലക്കാട്: ഗൂഡാലോചന കേസിൽ ഷാജ് കിരണിൻ്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നൽകി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്. ഇന്ന് ഉച്ചയ്ക്കാണ് മൊഴി നൽകിയത്. സ്വപ്നക്കെതിരെ പാലക്കാട്ടെ സിപിഎം നേതാവ് സി പി പ്രമോദ് നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. കേസിൽ സാക്ഷികളാണ് ഷാജ് കിരണും ഇബ്രാഹിമും. ഷാജ് കിരണിൻ്റെ മൊഴി അടുത്തയാഴ്ച എടുക്കും.