ദില്ലി: സ്വകാര്യ മേഖലയിലെ വായ്പാ ദാതാവായ ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിച്ചു. ബെഞ്ച്മാർക്ക് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വർധിപ്പിച്ച് 6.5% ആക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) തീരുമാനത്തെ തുടർന്നാണ് സ്ഥിര നിക്ഷേപ നിരക്കുകൾ ഉയർത്തിയത്.
ഐസിഐസിഐ ബാങ്ക് 7 മുതൽ 29 ദിവസം വരെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 3 ൽ നിന്ന് 4.50 ശതമാനമായി ഉയർത്തി.
30 മുതൽ 45 ദിവസം വരെയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 3.50 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി ഉയർത്തി.
46-60 ദിവസത്തെ എഫ്ഡിയുടെ പലിശ നിരക്ക് 4 ശതമാനത്തിൽ നിന്ന് 5.50 ശതമാനമായി ഉയർത്തി.
61-90 ദിവസത്തെ എഫ്ഡിയുടെ പലിശ നിരക്ക് 4.50 ശതമാനത്തിൽ നിന്ന് 5.75 ശതമാനമാക്കി.
91-184 ദിവസത്തെ എഫ്ഡിയുടെ പലിശ നിരക്ക് 4.75 ശതമാനത്തിൽ നിന്ന് 6.25 ശതമാനമാക്കി.
185-270 ദിവസത്തെ എഫ്ഡിയുടെ പലിശ നിരക്ക് ഇപ്പോൾ 6.50 ശതമാനമാണ്.
ഒരു വർഷം മുതൽ 15 മാസത്തിൽ താഴെ വരെ കാലാവധിയുള്ള എഫ്ഡികൾക്ക് ഇപ്പോൾ 7.10 ശതമാനമാണ് പലിശ നിരക്ക്.
15 മാസം മുതൽ 2 വർഷം വരെയുള്ള എഫ്ഡികൾക്ക് ഇപ്പോൾ 7.15 ശതമാനമാണ് പലിശ നിരക്ക്.
2 വർഷം, 1 ദിവസം മുതൽ 3 വർഷം വരെ കാലാവധിയുള്ള FD-കൾക്ക് 7 ശതമാനം പലിശയുണ്ട്.
മൂന്ന് വർഷം, ഒരു ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള എഫ്ഡികളുടെ പലിശ നിരക്ക് 6.75 ശതമാനമായി കുറച്ചു.
6.75 ശതമാനമാണ് 5 വർഷത്തേക്കുള്ള പുതിയ FD പലിശ നിരക്ക്, 1 ദിവസം മുതൽ 10 വർഷം വരെ.