ഡല്‍ഹി: യുപിഐ ഇടപാടുകള്‍ ഇഎംഐ ആയി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനം അവതരിപ്പിച്ച് ഐസിഐസിഐ. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ഇടപാടുകള്‍ ഇഎംഐ ആയി അടച്ചുതീര്‍ക്കാന്‍ കഴിയുന്ന സേവനമാണ് ബാങ്ക് അവതരിപ്പിച്ചത്. കടയിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് എളുപ്പം സാധന സാമഗ്രികള്‍ വാങ്ങാന്‍ കഴിയുന്ന സേവനമാണിത്. അക്കൗണ്ടില്‍ പണമില്ലെങ്കിലും തുക ഇഎംഐ ആയി അടച്ചുതീര്‍ത്താല്‍ മതി.
ഇലക്ട്രോണിക്സ്, പലചരക്ക് സാധനങ്ങള്‍, ഫാഷന്‍ വസ്ത്രങ്ങള്‍, യാത്രകള്‍, ഹോട്ടല്‍ ബുക്കിംഗ് തുടങ്ങിയ നിരവധി വിഭാഗങ്ങളില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. എല്ലാത്തരം പര്‍ച്ചെയ്സുകള്‍ക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. പതിനായിരം രൂപയിലധികമുള്ള പര്‍ച്ചെയ്സുകള്‍ മൂന്ന്, ആറ്, ഒന്‍പത് മാസ ഗഡുക്കളായി അടച്ചുതീര്‍ക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.