മസ്‌കറ്റ്: ഒമാനില്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കുമുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഡിസംബര്‍ 18നും 25നും ഉണ്ടാകില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിച്ചു. ഒമാനില്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതെന്നും ആര്‍ഒപി ഡയറക്ടറേറ്റ് ഓഫ് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ അറിയിച്ചു.
പുതുക്കിയ കാര്‍ഡുകള്‍ നല്‍കല്‍, കാലാവധി കഴിഞ്ഞവ പുതുക്കല്‍, കളഞ്ഞുപോയ കാര്‍ഡുകള്‍ക്ക് പകരം നല്‍കല്‍ എന്നിവ ദിവസങ്ങളില്‍ ഉണ്ടാകില്ലെന്ന് ആര്‍ഒപി അറിയിച്ചു. 18ന് രാജ്യത്തിന് പുറത്തുള്ള പൗരന്മാരുടെ വോട്ടിങും 25ന് ഒമാനിലുള്ള പൗരന്മാരുടെ വോട്ടിങ്ങുമാണ് നടക്കുന്നത്. എന്നാല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‌പോര്‍ട്‌സ് ആന്‍ഡ് സിവില്‍ സ്‌റ്റേറ്റസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഈ ദിവസങ്ങളില്‍ ലഭിക്കും.