• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മഴ ഭീഷണി തുടരുന്നു, ഇടുക്കി ഡാമിൽ വെള്ളം നിറയുന്നു, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; 2482.53 അടി എത്തിയാൽ റെഡ്

by Web Desk 04 - News Kerala 24
August 5, 2022 : 10:34 pm
in Kerala, News
Reading Time: 1 min read
0
A A
0
മഴ ഭീഷണി തുടരുന്നു, ഇടുക്കി ഡാമിൽ വെള്ളം നിറയുന്നു, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; 2482.53  അടി എത്തിയാൽ റെഡ്

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മഴ ഭീഷണി തുടരുകയാണ്. പ്രത്യേകിച്ചും സംസ്ഥാനത്തെ ഡാമുകളിലെ അവസ്ഥ ജാഗ്രത വർധിപ്പിക്കുന്നുണ്ട്. ഡാമുകളിൽ വെള്ളം നിറയുന്ന അവസ്ഥയാണ് തുടരുന്നത്. ഇടുക്കി ഡാമിലെയക്കം സ്ഥിതി ഇതാണ്. വെള്ളം നിറയുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2381.53 അടിയിൽ എത്തിയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് 2482.53 അടിയെത്തിയാൽ ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും.

ഇടുക്കി

ഡാമുകൾ ഏറെയുള്ള ഇടുക്കിയിൽ അഞ്ച് അണക്കെട്ടുകളിൽ ഇതിനകം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി, ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കുണ്ടള ഡാമുകളിൽ ആണ് നിലവിൽ റെഡ് അലേർട്ടുള്ളത്. ഇടുക്കി ഡാമാകട്ടെ ബ്ലൂ അലേർട്ട് പിന്നിട്ട് ഓറഞ്ചിൽ എത്തി നിൽക്കുകയാണ്. ഇടുക്കിയിൽ റെഡ‍് അലർട്ടിലേക്ക് കാര്യങ്ങളെത്തിയാൽ ആശങ്ക കനക്കും. കേരളത്തിന് എന്നും ആശങ്കയാവുന്ന മുല്ലപ്പെരിയാറിൽ 10 ഷട്ടറുകളാണ് ഇതുവരെ തുറന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.70 അടിയായിട്ടുണ്ട്.

തൃശ്ശൂര്‍

തൃശൂരിൽ പെരിങ്ങൽക്കുത്ത്, ഷോളയാർ അണക്കെട്ടുകളിൽ നിലവിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പറമ്പിക്കുളത്തുനിന്ന് തുറന്നുവിടുന്ന വെള്ളം അളവ് കുറച്ചതോടെ ചാലക്കുടിയിൽ ആശങ്ക ഒഴിഞ്ഞിട്ടുണ്ട്. പൊരിങ്ങൽക്കുത്ത്, പീച്ചി, ചിമ്മിനി, വാഴാനി, മലമ്പുഴ ഡാമുകളിൽ അപകടനിലയില്ല. ചാലക്കുടിയും ഭാരതപ്പുഴയും ഇപ്പോഴും അപകട നിലയ്ക്ക് താഴെ തന്നെയാണ്. നദീതീരങ്ങളിൽ ജാഗ്രത തുടരുന്നുണ്ട്.

തൃശൂരിലെ ഡാമുകളിലെ ജലനിരപ്പ്

1. പൊരിങ്ങൽകുത്ത് ഇപ്പോഴത്തെ നില 419.6 മീറ്റർ , പരമാവധി ജലനിരപ്പ് 424 മീറ്റർ.

2. പീച്ചി ഇപ്പോഴത്തെ നില 78.03 മീറ്റർ , പരമാവധി ജലനിരപ്പ് 79.25 മീറ്റർ.

3. ചിമ്മിനി ഇപ്പോഴത്തെ നില 74.57 മീറ്റർ , പരമാവധി ജലനിരപ്പ് 76.70 മീറ്റർ.

4. വാഴാനി ഇപ്പോഴത്തെ നില 56.74 മീറ്റർ , പരമാവധി ജലനിരപ്പ് 62.48 മീറ്റർ.

പാലക്കാട്

പാലക്കാട് മലമ്പുഴ ഡാം തുറന്നു. 4 ഷട്ടറുകളും 10 സെൻ്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഇതോടെ ഭാരതപ്പുഴ, മുക്കൈ പുഴ, കൽപ്പാത്തി പുഴ എന്നിവയുടെ ജലനിരപ്പ് ഉയർന്നു . ഡാമിൻ്റെറൂൾ കർവ് ലെവൽ 112 -.99 മീറ്ററാണ്. എന്നാൽ മുൻകരുതൽ എന്ന നിലയ്ക്കാണ് വെള്ളം തുറന്നു വിടാൻ തീരുമാനിച്ചത്‌. നിലവിൽ 112. 38 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. കാഞ്ഞിരപ്പുഴയിൽ മൂന്നു ഷട്ടറുകൾ തുറന്നിരിക്കുന്നു. മാമംഗലം ഡാമിൽ ആറ് സ്പിൽവേ ഷട്ടറുകളും തുറന്നു. പോത്തുണ്ടി ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. തമിഴ്നാട് ആളിയാർ ഡാമിന്‍റെ ഏഴ് ഷട്ടറുകൾ തുറന്നിട്ടുണ്ട്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലേർട്ട് ആണ്. എവിടെയും അപകടസാഹചര്യമില്ല, ജാഗ്രത തുടരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയില്‍ തൊഴിലന്വേഷകരായ സ്ത്രീകളെ കബളിപ്പിച്ച സ്വദേശി പൗരന്‍ പിടിയില്‍

Next Post

താത്കാലം ഓടാനുള്ള ഡീസലെത്തി; വയനാട്ടിൽ നാളെ കെഎസ്ആര്‍ടിസി സര്‍വ്വീസ് മുടങ്ങില്ല

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
താത്കാലം ഓടാനുള്ള ഡീസലെത്തി; വയനാട്ടിൽ നാളെ കെഎസ്ആര്‍ടിസി സര്‍വ്വീസ് മുടങ്ങില്ല

താത്കാലം ഓടാനുള്ള ഡീസലെത്തി; വയനാട്ടിൽ നാളെ കെഎസ്ആര്‍ടിസി സര്‍വ്വീസ് മുടങ്ങില്ല

ഡോക്ടറെ തട്ടിക്കൊണ്ടുപോയി ഭാര്യയിൽ നിന്നും മൂന്നരലക്ഷം തട്ടിയെടുത്തു; പ്രതിക്ക് 6 വര്‍ഷം തടവും പിഴയും

ഡോക്ടറെ തട്ടിക്കൊണ്ടുപോയി ഭാര്യയിൽ നിന്നും മൂന്നരലക്ഷം തട്ടിയെടുത്തു; പ്രതിക്ക് 6 വര്‍ഷം തടവും പിഴയും

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തട്ടികൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടി, അറസ്റ്റ്

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ തട്ടികൊണ്ട് പോയി ഉപദ്രവിച്ച് പണം തട്ടി, അറസ്റ്റ്

മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി, ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ

മൂന്നാർ കുണ്ടള എസ്റ്റേറ്റിൽ ഉരുൾപ്പൊട്ടി, ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയിൽ

ചെറിയ കുഴിയിൽ നവജാത ശിശുവിനെ ജീവോടെ കുഴിച്ചുമൂടി

ചെറിയ കുഴിയിൽ നവജാത ശിശുവിനെ ജീവോടെ കുഴിച്ചുമൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021