ഇടുക്കി : രാജാക്കാട് പന്നിയാർകുട്ടിക്കു സമീപം കുളത്രക്കുഴിയിൽ ബൊലേറോയും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ രാജകുമാരി സ്വദേശി പട്ടരുമടത്തിൽ സനു വർഗ്ഗീസാണ് മരിച്ചത്. അടിമാലി ഭാഗത്തുനിന്ന് വന്ന സനു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ബൊലേറോയിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ സനു മരിച്ചു.
ഇടിയുടെ ആഘാതത്തിൽ ബൊലേറോ മറിഞ്ഞു സമീപത്തെ റബർ മരത്തിൽ തങ്ങിനിന്നു. കാർ മരത്തിൽ തങ്ങിനിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. ബോലേറോയിൽ സഞ്ചരിച്ചിരുന്നവർ രാജാക്കാട് നിന്ന് രണ്ട് പ്രായമായ കുട്ടിയുമായി ആശുപത്രിയിൽ പോകും വഴിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. താലൂക്ക് അടുപത്രിയിൽ എത്തിച്ച സാനുവിന്റെ മൃതദേഹം പേസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.