ഛത്തീസ്ഗഢ് : ഛത്തീസ്ഗഢിലെ കങ്കറിൽ ഐഇഡി സ്ഫോടനം. ഒരു ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കോൺസ്റ്റബിളിനും രണ്ട് പോളിംഗ് ടീം അംഗങ്ങൾക്കും പരിക്കേറ്റു. ബിഎസ്എഫിന്റെയും ജില്ലാ സേനയുടെയും സംയുക്ത സംഘം പോളിംഗ് ഉദ്യോഗസ്ഥരുമായി ക്യാമ്പ് മാർബേഡയിൽ നിന്ന് റെംഗഘട്ടി രെങ്കഗൊണ്ടി പോളിംഗ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സ്ഫോടനം നടന്നത്. ബിഎസ്എഫ് കോൺസ്റ്റബിൾ പ്രകാശ് ചന്ദിനാണ് പരിക്കേറ്റത്. കാലുകൾക്ക് പരിക്കേറ്റ അദ്ദേഹത്തെ ചികിത്സയ്ക്കായി ഛോട്ടേപേത്തിയയിലേക്ക് മാറ്റി. നിസാര പരിക്കേറ്റ രണ്ട് പോളിംഗ് ഓഫീസർമാരും ചികിത്സയിലാണ്. ഛത്തീസ്ഗഢിൽ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് സംഭവം.