തിരുവനന്തപുരം : ഐഎഫ്എഫ്കെ വേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത് ചലച്ചിത്ര അക്കാദമി ചെയർമാൻ രാജിത്താണ്. ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. മനുഷ്യകലകളിൽ ഏറ്റവും ജാനകിയമാണ് സിനിമകൾ. നിരവധി പുറങ്ങളും അധ്യായങ്ങളുമുള്ള പുസ്തകങ്ങളിലെ ഉള്ളടക്കം വരെ ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ട് പ്രേക്ഷക മനസ്സിൽ കൂട്ടിയുറപ്പിക്കാൻ ഐഎഫ്എഫ്കെ പോലുള്ള മേളയ്ക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോരാട്ടവും ,അതിജീവനവും എല്ലാവരേയും പ്രചോദിപ്പിക്കട്ടെയെന്ന് ടർക്കിഷ് സംവിധായിക ലിസാ ചെലാനെയും , നടി ഭാവനയെയും വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം.
ചെറുത്ത് നില്‍പ്പിനെ ആയുധം കൊണ്ട് കീഴടക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിൻ്റെ ഉദാഹരണം ആണ് വേദിയിൽ ഇരിക്കുന്ന ടർക്കിഷ് സംവിധായിക ലിസ ചലാന്‍. ഇതുവരെ സൃഷ്ടിക്കപ്പെട്ട മനുഷ്യ കലകളിൽ ഏറ്റവും ജനകീയമാണ് സിനിമ. സങ്കീർണവും ബൃഹത്തുമായ ആശയങ്ങളെ എളുപ്പത്തിൽ മനുഷ്യമനസുകളിൽ പകർന്ന് നൽകാൻ സിനിമയ്ക്ക് കഴിയും. പ്രതിലോമ ശക്തികളുടെ ആക്രമണങ്ങൾ നേരിടേണ്ടി വന്ന ജീവിക്കുന്ന രക്തസാക്ഷിയാണ് ലിസ ചലാൻ. നീതിക്കായുള്ള ചെറുത്ത് നിൽപ്പിന്നെ ആയുധം കെണ്ട് നശിപ്പിക്കാൻ കഴിയില്ലെന്ന് അവരുടെ ജീവിതം തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പിരിറ്റ് ഓഫ് സിനിമാ പുരസ്ക്കാരം ലിസാ ചലാന് സമ്മാനിച്ചു.വൻ കരഘോഷത്തോടെയാണ് കാണികൾ എതിരേറ്റത്.എൻ്റെ കഥകേട്ട മലയാളികൾക്ക് നന്ദിയെന്ന് ലിസാ ചെലാൻ പറഞ്ഞു. പോരാട്ടത്തിന്റെ പെണ്‍പ്രതീകമാണ് ഭാവനയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പ്രതികരിച്ചു.മേളയുടെ ആദ്യദിനത്തില്‍ ലോകസിനിമാ വിഭാഗത്തില്‍ ഉള്‍പ്പെട്ട 13 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. നിശാഗന്ധി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. തുര്‍ക്കിയില്‍ ഐ.എസ് തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. വേദിയിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവന എത്തി. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപ് മുഖ്യാതിഥിയായി.
പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്‌തു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നല്‍കിക്കൊണ്ട് ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പ്രകാശനം ചെതു. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി പ്രകാശനം ചെയ്‌തു. ചലച്ചിത്രമേളയുടെ ആദ്യ ദിനത്തില്‍ അഞ്ച് തീയറ്ററുകളിലാണ് പ്രദര്‍ശനം.ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇന്ന് മുതല്‍ ആരംഭിച്ചു.