ന്യൂഡല്‍ഹി : പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ മരുമകന്‍ ഭൂപേന്ദ്ര സിങ് ഹണിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി മണല്‍ ഖനനം ചെയ്‌തെന്ന കേസിലാണ് അറസ്റ്റ്. ഇന്നലെയാണ് ഹണിയെ ഇഡി കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ മാസം ഇഡി നടത്തിയ പരിശോധനയില്‍ ഹണിയുടെ പക്കല്‍നിന്നും 8 കോടി രൂപ പിടിച്ചെടുത്തിരുന്നു. അനധികൃത മണല്‍ ഖനനം നടത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. 21 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍, സ്വര്‍ണം എന്നിവയും 12 ലക്ഷം രൂപയുടെ ആഡംബര വാച്ചുകളും പിടിച്ചെടുത്തുവെന്ന് ഇഡി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അറസ്റ്റ്.