മലപ്പുറം: പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് തടവും പിഴയും. പൊന്നാനി കൊല്ലംപടി സ്വദേശിയും കപ്പൂര്‍ വട്ടകുന്ന് കോളനിയില്‍ താമസക്കാരനുമായ അറയിൽ ഹുസൈനെയാണ് (42) ശിക്ഷിച്ചത്. 33.5 വർഷം തടവും രണ്ടുലക്ഷം പിഴയുമാണ് ശിക്ഷ. പട്ടികജാതി വിഭാഗത്തിൽപെട്ട ബാലനെ 2019ല്‍ പീഡിപ്പിച്ച കേസിലാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയുടെ വിധി. ജനമൈത്രി പോലീസ് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് കപ്പൂർ വട്ടകുന്ന് കോളനിയിൽ നടത്തിയ ബോധവത്കരണത്തിനിടെ പീഡനം സംബന്ധിച്ച് കുട്ടി വെളിപ്പെടുത്തുകയായിരുന്നു.
ഇയാൾ നാലോളം ആണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയതായി അന്നത്തെ എസ്.ഐ അനിൽമാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടര്‍ന്ന് എടപ്പാളില്‍ തട്ടുകട ജീവനക്കാരനായ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി.