തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷവും തമ്മിലെ ഭിന്നത രൂക്ഷമാകുന്നു. ടിപി കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ ഉള്ള നീക്കത്തിലെ അടിയന്തര പ്രമേയ നോട്ടിസ് സ്പീക്കർ തള്ളിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞത് അനൗചിത്യം ആണെന്ന് കാണിച്ചു പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്തു നൽകി. എന്നാൽ, നോട്ടിസ് തള്ളിയതിനെ ന്യായീകരിച്ചു സ്പീക്കരുടെ ഓഫീസ് വിശദീകരണം ഇറക്കിയിരുന്നു. സർക്കാർ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആണ് നീക്കം ഇല്ലെന്ന് വിലയിരുത്തിയത് എന്നാണ് സ്പീക്കറുടെ നിലപാട്. ശിക്ഷ ഇളവിനുള്ള നീക്കം എന്നത് അഭ്യൂഹം മാത്രം എന്നാണ് വിശദീകരണം. പ്രശ്‌നം ഇന്ന് വീണ്ടും പ്രതിപക്ഷം ഉന്നയിക്കാൻ സാധ്യതയുണ്ട്.