ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാന്റെ തെരഞ്ഞെടുപ്പ് നാമനിർദേശപത്രിക തള്ളി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ധാർമികാവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമീഷൻ പത്രിക തള്ളിയത്.
മുൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറൈശി അടക്കം ഇംറാന്റെ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയും പത്രിക തള്ളിയിട്ടുണ്ട്. ഫെബ്രുവരി എട്ടിനാണ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനിടെ പത്രിക തള്ളിയ നടപടിക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടി കുറ്റപ്പെടുത്തി.