ഇസ്ലാമാബാദ് : പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കക്ഷിയായ പാക്കിസ്ഥാന് തെഹ്രികെ ഇന്‍സാഫ് (പിടിഐ) വിദേശ സംഭാവന ലഭിച്ചതിന്റെ കണക്കുകള്‍ മറച്ചുവച്ചെന്നു തിരഞ്ഞെടുപ്പു കമ്മിഷന് കണ്ടെത്തി. 2009 മുതല്‍ 2013 വരെയുള്ള 3 സാമ്പത്തിക വര്‍ഷ കാലയളവില്‍ പാര്‍ട്ടിക്കു വിദേശത്തുനിന്നു സംഭാവനയായി ലഭിച്ച ലഭിച്ച 31.2 കോടിയിലേറെ രൂപയുടെ കണക്കുകള്‍ അറിയിച്ചിട്ടില്ല. 3 ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും നല്‍കിയില്ല. പാക്ക് തിരഞ്ഞെടുപ്പു കമ്മിഷന് നിയോഗിച്ച സമിതിയാണു റിപ്പോര്‍ട്ട് തയാറാക്കിയത്.