ദില്ലി: ബീഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ ഒരാൾ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകനായ വിമൽ കുമാറിൻറെ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കഴിഞ്ഞ ദിവസമാണ് ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാവിനെ നാലംഗസംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം, വിമൽ കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. വിമൽ കുമാറിൻറെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം, വിമൽ കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണോ അതോ വാർത്തപരമായ കാരണങ്ങളാലാണോ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
രണ്ട് ബൈക്കുകളിലായിരുന്നു അക്രമിസംഘം വിമൽകുമാറിന്റെ വീട്ടിലെത്തിയത്. വെടിയെറ്റ് വീണ വിമൽകുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അതീവദുഖകരമെന്നാണ് ബീഹാർ മുഖ്യമന്ത്രി നീതിഷ് കുമാർ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. അതേസമയം ബിജെപി ബീഹാർ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ജനാധിപത്യം അപകടത്തിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് സംമ്രത്ത് ചൗധരി ആരോപിച്ചു. സംസ്ഥാനത്ത് അക്രമി സംഘങ്ങൾ അഴിഞ്ഞാടുമ്പാൾ മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ള സാധരണക്കാർ കൊലപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ലോക് ജനശക്തി നേതാവ് ചിരാഗ് പാസ്വാനും സർക്കാരിനെതിരെ രംഗത്തെത്തി. ജനാധിപത്യത്തിൻറെ നാലാം തൂൺ തന്നെ അപകടത്തിലായിരിക്കുമ്പാൾ എങ്ങനെയാണ് ജനങ്ങൾ സുരക്ഷതിരായിരിക്കുക എന്ന് ചിരാഗ് പാസ്വൻ ചോദിച്ചു. ബീഹാറിൽ ജംഗിൾ രാജാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബീഹാറിലെ പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ സർക്കാർ നിശബ്ദമായി ഇരിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.