• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്രൂരതയുടെ അങ്ങേയറ്റം, മൃതദേഹം 20 കഷ്ണമാക്കി, കുക്കറിൽ വേവിച്ചു, നായ്ക്കൾക്ക് നൽകി; കൊലപാതകത്തിൽ ഞെട്ടി മുംബൈ

by Web Desk 06 - News Kerala 24
June 8, 2023 : 3:11 pm
0
A A
0
ക്രൂരതയുടെ അങ്ങേയറ്റം, മൃതദേഹം 20 കഷ്ണമാക്കി, കുക്കറിൽ വേവിച്ചു, നായ്ക്കൾക്ക് നൽകി; കൊലപാതകത്തിൽ ഞെട്ടി മുംബൈ

മുംബൈ: മുംബൈയിൽ ലിവിങ് ടു​ഗെദർ പങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ മൃതദേഹം മരംമുറിയ്ക്കുന്ന യന്ത്രം ഉപയോ​ഗിച്ച് 20 കഷ്ണങ്ങളാക്കി മുറിച്ചെന്നും ചിലഭാ​ഗങ്ങൾ പ്രഷർ കുക്കറിൽ വേവിച്ച് തെരുവ് പട്ടികൾക്ക് നൽകിയെന്നും പൊലീസ് പറഞ്ഞു. ദുർ​ഗന്ധം വമിക്കാതിരിക്കാനാണ് കുക്കറിൽ തിളപ്പിച്ചത്. ആദ്യം യുവതിയുടെ കാൽ മാത്രമാണ് ലഭിച്ചത്. പിന്നീട് വീട്ടിൽ നടത്തിയ തിരച്ചിലിൽ 13ഓളം ശരീരഭാ​ഗങ്ങൾ ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

ഹാളിലായിരുന്നു യന്ത്ര വാൾ സൂക്ഷിച്ചിരുന്നത്. മുറിയിലാകെ കറുത്ത പ്ലാസ്റ്റിക് ബാ​ഗ് വാരിവലിച്ചിട്ട നിലയിലായിരുന്നു. മുറിയിലെ ചവറ്റുകൊട്ടയില്‍ മൃതദേഹം ചെറുകഷ്ണങ്ങളാക്കി ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ മൃതദേഹത്തിന്റെ ഭാ​ഗങ്ങൾ നശിപ്പിക്കുകയായിരുന്നു. പതിവില്ലാതെ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകി. മൃതദേഹാവശിഷ്ടം കലർത്തിയ ഭക്ഷണമാണ് നൽകിയതെന്ന് പൊലീസ് സംശയിക്കുന്നു. ഡ്രെയിനേജിലും മൃതദേഹം ഒഴുക്കിയെന്നും സംശയമുണ്ട്. പൊലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. ഇരുവരും സമീപം താമസിക്കുന്നവരുമായി അടുത്തിടപഴകിയില്ലെന്നും അയൽക്കാർ പറഞ്ഞു. കൊലയിലേക്ക് നയിച്ച കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാർട്ട്‌മെന്റിലാണ് 56 കാരൻ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചത്. മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. ഗീതാ നഗർ ഫേസ് ഏഴിലെ ഫ്ലാറ്റിൽ താമസിക്കുന്ന സരസ്വതി വൈദ്യ (36) എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്‌ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

ബോരിവാലിയിൽ ചെറിയ കട നടത്തുകയാണ് മനോജ്. പരാതിയെ തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടിൽ നിന്ന് അഴുകിയ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. മൂന്നോനാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇൻ റിലേഷനായിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുകയും കുക്കറിൽ തിളപ്പിക്കുകയും ചെയ്തു. തെളിവുകൾ മറച്ചുവെക്കാൻ പ്രതി ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. ദില്ലിയിലെ ശ്രദ്ധാ വാക്കറുടെ കൊലപാതകത്തിന് സമാനമായാണ് മുംബൈയിലും നടന്നതെന്ന് പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുഞ്ഞിനെ പാര്‍ലമെന്‍റിനകത്ത് വച്ച് മുലയൂട്ടി സഭാംഗം; മറ്റ് അംഗങ്ങളുടെ പ്രതികരണം…

Next Post

കാണാതായ യുവതി കൊല്ലപ്പെട്ടതെന്ന് മൊഴി; തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കാണാതായ യുവതി കൊല്ലപ്പെട്ടതെന്ന് മൊഴി; തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന

കാണാതായ യുവതി കൊല്ലപ്പെട്ടതെന്ന് മൊഴി; തിരുവനന്തപുരത്ത് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന

തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ, മൃതദേഹം കണ്ടത് ലോൺഗഡു പിരിക്കാനെത്തിയ യുവാവ്

തൃശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ, മൃതദേഹം കണ്ടത് ലോൺഗഡു പിരിക്കാനെത്തിയ യുവാവ്

രാജ്ഭവൻ മാർച്ചിനെതിരായ ഹർജി: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് കോടതി

'വിദ്യയെ തള്ളിപറഞ്ഞ് ആർഷോയെ രക്ഷിക്കാനാണ് സിപിഎം ശ്രമം, മഹാരാജാസ് വിവാദം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം '

’32 വര്‍ഷമായി ടോയ്‍ലറ്റില്‍ ഇരുന്നിട്ട്’; അസാധാരണമായ അനുഭവം പങ്കിട്ട് ഒരാള്‍…

'32 വര്‍ഷമായി ടോയ്‍ലറ്റില്‍ ഇരുന്നിട്ട്'; അസാധാരണമായ അനുഭവം പങ്കിട്ട് ഒരാള്‍...

ശ്രദ്ധയുടെ മരണം: കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു

ശ്രദ്ധയുടെ മരണം: കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In