തൃശൂർ: കൊടുങ്ങല്ലൂർ മേത്തല ചാലക്കുളത്ത് വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല കവർന്നു.ചാലക്കുളം തലപ്പള്ളി അജിത്തിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന അജിത്തിൻ്റെ ഭാര്യ ഹേമയുടെ ഒന്നര പവൻ തൂക്കമുള്ള മാലയാണ് കവർന്നത്. മാല പൊട്ടിക്കുന്നതിനിടെ ഹേമ ഉണർന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. സമീപത്തുള്ള മറ്റൊരു വീട്ടിലും, അഞ്ചപ്പാലത്തും മോഷശ്രമം നടന്നിട്ടുണ്ട്