തിരുവനന്തപുരം : ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി അച്ഛൻ. വെണ്ണിയൂർ വവ്വാമൂലയിലാണ് സംഭവം. അഞ്ച് വയസുള്ള ഇരട്ടക്കുട്ടികളിൽ ഒരാൾ വൃക്ക രോഗിയാണ്. ഭർത്താവ് അജിത്ത് റോബിനാണ് ഇവരെ വീടിന് പുറത്താക്കിയത്. സർക്കാർ ഉദ്യോഗസ്ഥനായ അജിത് റോബിനെതിരെ കുഞ്ഞുങ്ങളുടെ അമ്മയായ നീതു മുൻപ് ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. നെയ്യാറ്റിൻകര കോടതിയിൽ നിന്ന് പ്രൊട്ടക്ഷൻ ഓർഡറും യുവതി വാങ്ങിയിരുന്നു. വീടുപൂട്ടി പോയതിനെ തുടർന്ന് ഉച്ചമുതൽ ഭക്ഷണമോ വെള്ളമോ മരുന്നുകളോ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ലഭിച്ചിരുന്നില്ല. കുടുംബം വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു.