വയനാട് : വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 61,316 വോട്ടിൻ്റെ ലീഡായി. മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് കിട്ടിയതിലും നാലിരട്ടി അധികം വോട്ട് പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു മുന്നില്‍. ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡ് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു യു ഡി എഫ്. ഈ തരത്തില്‍ ലീഡ് മുന്നോട്ട് പോകുകയാണെങ്കില്‍ കഴിഞ്ഞ തവണ രാഹുല്‍ നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്ക് പ്രിയങ്ക എത്തുമെന്നാണ് യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നത്.വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൃത്യമായ ലീഡാണ് പ്രിയങ്ക ഗാന്ധി നിലനിര്‍ത്തുന്നത്. ഏഴ് മാസത്തെ ഇടവേളയില്‍ തെരഞ്ഞെടുപ്പ് നടന്ന വയനാട്ടിലെ പോളിങ്ങില്‍ 8.76 ശതമാനം കുറവാണ് വന്നത്.