തിരുവനന്തപുരം: യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഹിതർക്കിടയിലും വിവരദോഷികളുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പ്രളയം ഉണ്ടായതാണ് തുടർഭരണത്തിന് കാരണമെന്ന് ഒരു പുരോഹിതൻ എഴുതിയത് കണ്ടു. ഇനിയും ഒരു പ്രളയം വരണമെന്നാണ് ചിലർ ആഗ്രഹിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
600 വാഗ്ദാനങ്ങളിൽ ചിലതൊഴിച്ച് എല്ലാം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കി. ഡി.എ നൽകുന്നതിൽ പ്രയാസമുണ്ടായെന്നും ഇത് എക്കാലത്തും തുടരില്ല. ക്ഷേമപെൻഷൻ കുടിശിക ഉടൻ നൽകുമെന്നും എന്നാൽ, നൽകില്ലെന്ന് ആരും മനപ്പായസം ഉണ്ണേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ട സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് ഇടത് അനുഭാവിയായി അറിയപ്പെടുന്ന ഗീവർഗീസ് മാർ കൂറിലോസ് രംഗത്തു വന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഭരണവിരുദ്ധവികാരമാണെന്നും സി.പി.എം. എത്ര നിഷേധിക്കുവാൻ ശ്രമിച്ചാലും അത് ഒരു യാഥാർഥ്യമാണെന്നും ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
സാമ്പത്തികനയങ്ങളിലെ പരാജയം, അച്ചടക്കമില്ലായ്മ, ധൂർത്ത്, മോശമായ പൊലീസ് നയം, മാധ്യമവേട്ട, സഹകരണ ബാങ്കുകളിൽ ഉൾപ്പെടെയുള്ള അഴിമതി, പെൻഷൻ മുടങ്ങിയത്, പാവപ്പെട്ടവരെ അവഗണിച്ചുള്ള നീക്കങ്ങൾ, എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയം, വിമർശനങ്ങളോടുള്ള അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, വലതുവൽക്കരണ നയങ്ങൾ തുടങ്ങിയവയും ഈ തോൽവിക്ക് കാരണമാണ്.
ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും, ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ വരും. പ്രളയവും മഹാമാരികളും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ല.’കിറ്റ് രാഷ്ട്രീയത്തിൽ’ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാർഹമാണ്. അത് പക്ഷേ, തൊലിപ്പുറത്തുള്ള തിരുത്തൽ ആകരുത്.
രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തിൽ വേണം.ഇടതുപക്ഷം ‘ഇടത്ത്’ തന്നെ നിൽക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ലെന്നും