കോഴിക്കോട് : തൃശൂരിൽ പോസ്റ്റ് മോർട്ടം ചെയ്യാതെ മൃതദേഹം വിട്ട് കൊടുത്ത സംഭവത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത മാസ്ക്ക് ധരിക്കരുതെന്ന് സര്‍ക്കാര്‍ നിർദേശം നൽകിയിട്ടില്ല. ഇതു സംബന്ധിച്ച് നടക്കുന്നത് ദുഷ്പ്രചരണമാണ്.
അങ്ങനെയൊരു നിര്‍ദ്ദേശമുള്ളതായി പൊലീസും അറിഞ്ഞിട്ടില്ല. പോലീസിന് നിർദേശം നൽകിയിട്ടില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസോ മുഖ്യമന്ത്രിയോ നിർദേശം നൽകിയിട്ടില്ല. മാസ്ക് ധരിക്കണമെന്ന് പറയുന്ന ആളാണ് മുഖ്യമന്ത്രി. ആരോപണങ്ങൾ ഏശുന്നില്ലെന്ന് കണ്ടതോടെയാണ് പുതിയ വിവാദം. .
കുതിരവട്ടം മാനസിക രോഗാശുപത്രിയിലെ ഡിഎച്ച്എസ് റിപ്പോര്‍ട്ട് കിട്ടി. സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിക്കുന്നത് ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ തീരുമാനം റിപ്പോർട്ട് പഠിച്ച ശേഷമെന്നും മന്ത്രി പറഞ്ഞു.