കോഴിക്കോട് : കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ നാട്ടാന പരിപാലനചട്ട ലംഘനം ഉണ്ടായെന്ന് അറിയിച്ച് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി. ഇത് സംബന്ധിച്ച റിപ്പോർട്ട് വനംമന്ത്രിക്ക് സമർപ്പിച്ചുവെന്നാണ് അവർ പറഞ്ഞത്. പടക്കം പൊട്ടിച്ചതിനെക്കുറിച്ചും രണ്ട് ആനകളെ എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട അകലത്തിനെക്കുറിച്ചും റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. നടപടിക്ക് ശുപാർശ ചെയ്തുവെന്നും കൂടുതൽ കാര്യങ്ങൾ വനമന്ത്രി വ്യക്തമാക്കുമെന്നും കീർത്തി പറഞ്ഞു.