കണ്ണൂർ : കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ പോലീസ് മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് എസിപിക്ക് അന്വേഷണ ചുമതലയെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ . ഇളങ്കോ അറിയിച്ചു. സംഭവത്തിൽ റെയിൽ വേ പോലീസും അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കി. ഇതിനിടെ യാത്രക്കാരനെ പോലീസ് മർദിച്ച സംഭവത്തിൽ ടി ടി ഇ റിപ്പോർട്ട് നൽകി. പാലക്കാട് ഡിവിഷണൽ മാനേജർക്കാണ് ടി ടി ഇ കുഞ്ഞഹമ്മദ് റിപ്പോർട്ട് നൽകിയത്. പോലീസ് ഇടപെട്ടത് യാത്രക്കാരായ സ്ത്രീകളുടെ സ്ത്രീകളുടെ പരാതിയെ തുടർന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്‌സ്പ്രസില്‍ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പൊലീസ് ചവിട്ടിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മര്‍ദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പുറത്തായതോടെ മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എഎസ്‌ഐ പ്രമോദ് രംഗത്തെത്തി.