സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നിരവധി പേർ മെറ്റാവേസ് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി. ഇന്ത്യയുടെ ഭൂപടം നോക്കാനും ദേശീയ പതാക ഉയർത്താനും ലക്ഷക്കണക്കിന് ആളുകളാണ് മെറ്റവേസ് ഉപയോഗപ്പെടുത്തുന്നത്. ഇതിന്റെ ഉപയോഗം എളുപ്പമാണ്.കൂടാതെ ഉപയോക്താക്കൾക്ക് AR/VR ഉപയോഗിക്കാനും രാജ്യത്തെ വിശദമായി കാണാനും ഈ സംവിധാനം സഹായിക്കും. പതിനായിരത്തിലധികം പൊതു സ്ഥലങ്ങളും രാജ്ഭവാൻ, വിധാൻ സഭ, പതാക ഉയർത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാനും കഴിയും.
മാപ് മൈ ഇന്ത്യ എന്ന തദ്ദേശീയ മാപ് ആപ്പ് വഴി ഇന്ത്യയുടെ 2ഡി, 3ഡി മെറ്റാവേസ് മാപ്പുകളിൽ ഹർ ഘർ തിരംഗ പ്രചാരണം കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നു. ഉപയോക്താക്കൾക്ക് ഫ്ലാഗ് ഐക്കണിലെ വീടുകളിൽ ക്ലിക്കുചെയ്യാം. അല്ലെങ്കിൽ സ്വന്തം വീട് സെർച്ച് ചെയ്ത് ഒരു ഓപ്‌ഷണൽ ഫോട്ടോയും മുദ്രാവാക്യവും ഉപയോഗിച്ച് ‘പതാക പോസ്റ്റ് ചെയ്യാം’. നിങ്ങളുടെ വീടിന്റെ മാപ്പിൽ ‘ഒരു സ്ഥലം ചേർക്കുക’ എന്നതിൽ ക്ലിക്കുചെയ്‌ത് തുടർന്ന് ‘പതാകകൾ പോസ്റ്റുചെയ്യുക’ എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്‌ത് നഷ്‌ടമായ വീടുകൾ ആഡ് ചെയ്യാനും കഴിയും.
കിയാവേർസിന്റെ മേഖലകളിലുമ ‘ഹർ ഘർ തിരംഗ’യുമായി ബന്ധപ്പെട്ട് ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നുണ്ട്.മെറ്റാവേസിനെ കൂടാതെ മറ്റ് ആപ്പുകളും സ്വാതന്ത്ര്യ ദിനത്തിൽ പങ്കു ചേർന്നിട്ടുണ്ട്. ഗൂഗിൾ ഇക്കുറി രസകരമായ ഡൂഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 ആം വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ 75 എന്നെഴുതിയ പട്ടം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ ആകാശം പോലെ ഒരു ഡിസ്പ്ലേ തെളിയും. അതിൽ ഇഷ്ടം ഉള്ളിടത്ത് ക്ലിക്ക് ചെയ്യാവുന്നതാണ്. 75 എന്നെഴുതിയ മൂവര്ണക്കൊടിയുടെ നിറമുള്ള പട്ടങ്ങൾ വാനോളം ഉയർന്നു പറക്കുന്നത് കാണാം. ഗൂഗിൾ ഡൂഡിലിൽ ഭാരതത്തിന്റെ നാനാത്വത്തിൽ ഏകത്വം എന്ന പ്രത്യേകതയും ഉൾപ്പെടുത്തിയിട്ടുണ്ട്.