ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 7974 പുതിയ കോവിഡ് കേസുകൾ. തൊട്ടുമുമ്പത്തെ ദിവസത്തേക്കാൾ 14 ശതമാനത്തോളം വർധനവാണിത്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 87,245 ആയി.
7948 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 98.38 ശതമാനമാണ് ആകെ
രോഗമുക്തിനിരക്ക്. 343 പേർ കൂടി മരിച്ചതോടെ ആകെ മരണം 4,76,478 ആയി.