ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രാജ്യദ്രോഹക്കേസ് ഫയൽ ചെയ്യാനൊരുങ്ങി അസം ബിജെപി. സംസ്ഥാനത്തുടനീളം 1000 കേസുകളെങ്കിലും ഫയൽ ചെയ്യാനാണ് നീക്കം. ഇന്ത്യ കേരളം മുതൽ കാശ്മീർ വരെ, ഗുജറാത്ത് മുതൽ ബംഗാൾ വരെ എന്ന പരാമർശമുള്ള ട്വീറ്റിന്റെ പേരിലാണ് നടപടി. അരുണാചൽ പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ വാദം അംഗീകരിക്കുന്നതാണ് പരാമർശമെന്ന് ബിജെപി വിമർശിക്കുന്നു. ഫെബ്രുവരി പത്തിനാണ് രാഹുൽ ഗാന്ധി വിമർശനങ്ങൾക്കിടയാക്കിയ ട്വീറ്റ് ചെയ്തത്. രാജ്യത്തിന്റെ സംസ്കാരവും വൈവിധ്യവും ഭാഷയും ജനങ്ങളും സംസ്ഥാനങ്ങളെയും ഓർമിപ്പിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. കശ്മീർ മുതൽ കേരളം വരെ ഗുജറാത്ത് മുതൽ ബാംഗാൾ വരെ, വൈവിധ്യങ്ങളുടെ നിറങ്ങളാണ് ഇന്ത്യ. ഇന്ത്യയുടെ ആ ആത്മാവിനെ പരിഹസിക്കരുതെന്നായിരുന്നു യോഗി ആദിത്യനാഥിനെ വിമർശിച്ചുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ്.
തുടർന്ന് മണിപ്പൂർ, തൃപുര, അസ്സം തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാഹുൽ അസ്സം സംസ്ഥാനത്തെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. രാഹുലിനെ പോലെയൊരു മുതിർന്ന നേതാവ് തന്റെ പരാമർശത്തിൽ നിന്ന് വടക്കുകിഴക്കൻ മേഖലയെ ഒഴിവാക്കിയത് എന്ന അമ്പരിപ്പിക്കുന്നു. ഈ പ്രദേശത്തിന്റെ നിലനിൽപ്പ് പോലുെ അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എങ്ങനെയാണ് മണിപ്പുരിലെ ജനങ്ങളോട് വോട്ട് ചോദിക്കുകയെന്നായിരുന്നു മണിപ്പൂർ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ബിരേൻ സിങ്ങിന്റെ പ്രതികരണം. രാഹുലിന്റെ പരാമർശത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് രാജ്യദ്രോഹകേസ് ഫയൽ ചെയ്യാൻ ബിജെപി ഒരുങ്ങുന്നത്.