• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Tech

ഇനി ഫോൺ സ്വയം റിപ്പയർ ചെയ്യാം ; പുതിയ നിയമത്തിനായി ശ്രമം തുടങ്ങി രാജ്യം

by Web Desk 04 - News Kerala 24
July 17, 2022 : 10:23 pm
0
A A
0
ഇനി ഫോൺ സ്വയം റിപ്പയർ ചെയ്യാം ; പുതിയ നിയമത്തിനായി ശ്രമം തുടങ്ങി രാജ്യം

മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, കൺസ്യൂമർ ഡ്യൂറബിൾസ്, വാഹനങ്ങളും അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ റിപ്പയർ ചെയ്യാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ‘റൈറ്റ് ടു റിപ്പയർ ചട്ടക്കൂട്’ അവതരിപ്പിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു. ഒരേസമയം പരിസ്ഥിതിക്ക് ദോഷം ചെയ്യാതിരിക്കലും ആളുകളെ സ്വയം പര്യാപ്തമാക്കലുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഗാഡ്ജറ്റുകളും മറ്റും സ്വയം റിപ്പയർ ചെയ്യാനുള്ള അവകാശത്തിന് വേണ്ടിയുള്ള ചട്ടക്കൂട് അവതരിപ്പിക്കുന്നതിനുള്ള ചർച്ച ജൂലൈ 13ന് നടന്നു. ഇന്ത്യയിലെ ഉപഭോക്തൃകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായ നിധി ഖാരെ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ DoCA, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ഉപഭോക്തൃ പ്രവർത്തകർ & ഉപഭോക്തൃ സംഘടനകൾ എന്നിവരും പങ്കെടുത്തു.

ആളുകൾ വാങ്ങുന്ന ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ നന്നാക്കാൻ കമ്പനികൾ ഒരു മാന്വൽ നൽകുന്നില്ല എന്ന പ്രധാന പ്രശ്നത്തെക്കുറിച്ച് യോഗം സംസാരിച്ചു. ആളുകളെ പുതിയ ഉല്ലപ്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്നതിനായി ദീർഘകാലം നിലനിൽക്കാത്ത ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതടക്കമുള്ള ആസൂത്രിതമായ പല പ്രവർത്തനങ്ങളും കമ്പനികൾ ചെയ്തുവരുന്നതായി യോഗത്തിൽ ചർച്ച വന്നു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ചിലവ് വരുത്തുക മാത്രമല്ല, ഇ-മാലിന്യത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

“ഇന്ത്യയിൽ റിപ്പയർ ചെയ്യാനുള്ള അവകാശത്തെക്കുറിച്ചുള്ള ഒരു ചട്ടക്കൂട് വികസിപ്പിക്കുന്നതിന്റെ ലക്ഷ്യം പ്രാദേശിക വിപണിയിൽ ഉപഭോക്താക്കളെയും ഉൽപ്പന്നം വാങ്ങുന്നവരെയും ശാക്തീകരിക്കുക എന്നതാണ്. അതോടൊപ്പം, ഉപകരണ നിർമ്മാതാക്കളും മൂന്നാം കക്ഷി വിൽപ്പനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള വ്യാപാരം ഏകോപിപ്പിക്കുക, ഉൽപ്പന്നങ്ങളുടെ സുസ്ഥിര ഉപഭോഗം വികസിപ്പിക്കുന്നതിനും ഇ-മാലിന്യങ്ങൾ കുറയ്ക്കുന്നതിനും ഊന്നൽ നൽകുക എന്നിവയ്ക്ക് കൂടിയാണെന്നും ഉപഭോക്തൃകാര്യ വകുപ്പ് പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

എല്ലാത്തിനും പുറമേ, ആവശ്യമുള്ളപ്പോൾ സാമ്പത്തിക ചിലവില്ലാതെ ഉൽപ്പന്നങ്ങൾ നന്നാക്കാൻ പുതിയ നിയമം ആളുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകും. കേന്ദ്ര സർക്കാർ അടുത്തിടെ തുടക്കമിട്ട ലൈഫ് മൂവ്മെന്റ് (പരിസ്ഥിതിയോട് ഇണങ്ങിച്ചേർന്നുള്ള ജീവിതശൈലി) എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നിർദ്ദിഷ്ട ചട്ടക്കൂട്. വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങൾ പുനരുപയോഗിക്കാനും റീസൈക്കിൾ ചെയ്യാനും ഇത് പ്രോത്സാഹിപ്പിക്കുന്നു.

യു.എസ്.എ, യു.കെ, യൂറോപ്യൻ യൂനിയൻ എന്നിവർ ‘റൈറ്റ് ടു റിപ്പയർ’ നിയമം അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയും അതിനായി ശ്രമം തുടങ്ങിയത്. ഈ നിയമം വന്നതോടെ അമേരിക്കയിലെയും മറ്റും ആപ്പിൾ, സാംസങ് തുടങ്ങിയ ബ്രാൻഡുകളുടെ ഉപഭോക്താക്കൾക്ക് അവരുടെ ഉപകരണങ്ങൾ ന്യായമായ വിലയിൽ വീട്ടിലിരുന്ന് എളുപ്പത്തിൽ റിപ്പയർ ചെയ്യാനുള്ള അവകാശം ലഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരിൽ വിമാനയാത്രക്കാരിൽനിന്ന്‌ 73 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

Next Post

മങ്കിപോക്‌സ്: എയർപോർട്ടുകളിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

Related Posts

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

ഇനി വീഡിയോ കോൾ കൂടുതൽ ക്ലിയറാകും; പുതിയ അപ്ഡേഷനുമായി വാട്ട്സ്ആപ്പ്

October 25, 2024
ഉപയോ​ഗിക്കാതെ വച്ചാലും ചാർജ് ഇറങ്ങി പോകുന്ന സ്പീഡ് കണ്ടോ ! ഐഫോണിനെതിരെ പരാതിപ്രളയം

ഉപയോ​ഗിക്കാതെ വച്ചാലും ചാർജ് ഇറങ്ങി പോകുന്ന സ്പീഡ് കണ്ടോ ! ഐഫോണിനെതിരെ പരാതിപ്രളയം

October 25, 2024
യൂട്യൂബ് ആരാധകർക്ക് സന്തോഷ വാർത്ത; പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമുണ്ടായിരുന്ന ഫീച്ചർ ഇനി എല്ലാവർക്കും

യൂട്യൂബ് ആരാധകർക്ക് സന്തോഷ വാർത്ത; പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമുണ്ടായിരുന്ന ഫീച്ചർ ഇനി എല്ലാവർക്കും

October 21, 2024
രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

കാത്തിരുന്ന മാറ്റം യൂട്യൂബിലുമെത്തി, എല്ലാവർക്കും ‘സ്ലീപ്പർ ടൈമർ’

October 21, 2024
രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

യൂട്യൂബർമാർക്കും കാഴ്ചക്കാർക്കും സന്തോഷ വാർത്ത; ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം കൂട്ടി

October 16, 2024
വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

വാട്സ്ആപ്പ് സ്റ്റാറ്റസില്‍ വമ്പന്‍ മാറ്റത്തിന് മെറ്റ; പുതിയ ഫീച്ചർ വരുന്നു

October 15, 2024
Next Post
‘മങ്കിപോക്സ് വിഷയത്തില്‍ നടത്തിയ വാർത്ത സമ്മേളനം നൽകരുത്’; വിചിത്ര നിർദേശവുമായി കൊല്ലം ജില്ലാ കളക്ടർ

മങ്കിപോക്‌സ്: എയർപോർട്ടുകളിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

രാഷ്ടപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നിരയിൽ ഭിന്നത, നിലപാട് തീരുമാനിക്കാൻ ജെഎംഎം യോഗം നാളെ

രാഷ്ട്രപതി തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം ; വോട്ടെടുപ്പ് രാവിലെ 10 മുതൽ

നിർബന്ധിത രക്തദാനവും ആശുപത്രി സേവനവും ; ഇത് പഞ്ചാബ് മോഡൽ ‘ശിക്ഷ’

നിർബന്ധിത രക്തദാനവും ആശുപത്രി സേവനവും ; ഇത് പഞ്ചാബ് മോഡൽ 'ശിക്ഷ'

അറബിക്കടലിൽ കാറ്റ് ശക്തം; 5 നാൾ ഇടിമിന്നലോട് കൂടിയ വ്യാപക മഴ സാധ്യത ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ 'മൺസൂൺ ബ്രേക്ക്'? ഇന്ന് 3 ജില്ലയിൽ മാത്രം യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്കില്ല

മോദി സർക്കാർ ഒരു കുടുംബത്തിൽനിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചു : തോമസ് ഐസക്

ഇഡിയുടെ നോട്ടീസ് കിട്ടിയില്ല, കിട്ടിയാലും ഹാജരാകില്ല : തോമസ് ഐസക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In