• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

6,000 കോടി നൽകാൻ റെഡി; ഇന്ത്യയുടെ ‘ആകാശ്’ ഇനി അർമേനിയയുടെ ആകാശം കാക്കും

by Web Desk 04 - News Kerala 24
December 20, 2023 : 1:29 pm
0
A A
0
6,000 കോടി നൽകാൻ റെഡി; ഇന്ത്യയുടെ ‘ആകാശ്’ ഇനി അർമേനിയയുടെ ആകാശം കാക്കും

രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പന്ന കയറ്റുമതിക്ക് നിർണായക മുന്നേറ്റം നൽകി ഇന്ത്യ തദ്ദേശീയ നിർമിച്ച ആകാശ് വ്യോമ പ്രതിരോധ സംവിധാനം അർമേനിയയിലേക്ക് കയറ്റുമതി ചെയ്യും. മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറുകൾ, പീരങ്കികൾ, ഡ്രോണുകൾ എന്നിവയുടെ കയറ്റുമതിക്ക് പുറമേയാണ് വ്യോമ പ്രതിരോധ സംവിധാനം കൂടി ഈ നിരയിലേക്കെത്തുന്നത്. അർമേനിയയുമായുള്ള ഇടപാട് 6,000 കോടി രൂപയുടേതാണ്. അർമേനിയക്ക് പുറമേ വിയറ്റ്നാമിലേക്കും ഫിലിപ്പീൻസിലേക്കും കയറ്റുമതി ചെയ്യുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലും ആകാശ് വ്യോമ പ്രതിരോധ സംവിധാനം കയറ്റുമതി ചെയ്തിരുന്നു. പക്ഷെ ഇറക്കുമതി ചെയ്ത രാജ്യത്തിന്റെ വിശദാംശങ്ങൾ സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്തിയിരുന്നില്ല. മാർച്ചിൽ, 8,160 കോടി രൂപയ്ക്ക് വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയുടെ കരസേന വാങ്ങിയിരുന്നു.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത, സിസ്റ്റത്തിന്റെ മെച്ചപ്പെടുത്തിയ പതിപ്പിന് ധാരാളം രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസിന് 155 മില്യൺ ഡോളറിന്റെ ആർട്ടിലറി തോക്കുകൾക്കായി കരാർ ലഭിച്ചിരുന്നു. ഇതും അർമേനിയയിലെ ഉപയോക്താവിനായിരുന്നു.

തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഒന്നിലധികം രാജ്യങ്ങൾ ആകാശ് മിസൈൽ സംവിധാനം ഏറ്റെടുക്കുന്നതിന് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങൾ, ബ്രസീൽ ഉൾപ്പെടെയുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങൾ, ഈജിപ്ത്, എന്നിവ ആകാശ് മിസൈൽ സംവിധാനം വാങ്ങുന്നതിനുള്ള ചർച്ചകളിലാണ്.

എന്താണ് ആകാശ്

ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് നിർമ്മിക്കുന്ന മിസൈലുകൾ ഉൾപ്പെടുത്തി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ഇടത്തരം ഉപരിതല- വ്യോമ മിസൈൽ പ്രതിരോധ സംവിധാനമാണ് ആകാശ്. ഈ മിസൈൽ സംവിധാനത്തിന് 45 കിലോമീറ്റർ അകലെയുള്ള, 18,000 മീറ്റർ വരെ ഉയരത്തിലുള്ള വിമാനങ്ങളെ വരെ ലക്ഷ്യമിടാൻ കഴിയും. യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഉപരിതല മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയവയെ നിർവീര്യമാക്കാനുള്ള കഴിവുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ മരുഭൂമിയില്‍ വാഹനാപകടം; അഞ്ചുപേര്‍ക്ക് പരിക്ക്

Next Post

കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാര്‍ച്ചിൽ പലയിടത്തും സംഘര്‍ഷം; സെക്രട്ടേറിയേറ്റ് മാര്‍ച്ചിൽ നവകേരള സദസ് ബാനറുകൾ കീറി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാര്‍ച്ചിൽ പലയിടത്തും സംഘര്‍ഷം; സെക്രട്ടേറിയേറ്റ് മാര്‍ച്ചിൽ നവകേരള സദസ് ബാനറുകൾ കീറി

കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാര്‍ച്ചിൽ പലയിടത്തും സംഘര്‍ഷം; സെക്രട്ടേറിയേറ്റ് മാര്‍ച്ചിൽ നവകേരള സദസ് ബാനറുകൾ കീറി

ജെഎന്‍ . 1 കൊവിഡ് ഉപവകഭേദം ; കൂടുതൽ പേരിലും കണ്ട് വരുന്നത് ഈ ലക്ഷണങ്ങൾ

ജെഎന്‍ . 1 കൊവിഡ് ഉപവകഭേദം ; കൂടുതൽ പേരിലും കണ്ട് വരുന്നത് ഈ ലക്ഷണങ്ങൾ

വണ്ടിപ്പെരിയാർ പോക്സോ കേസ്; കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

വണ്ടിപ്പെരിയാർ പോക്സോ കേസ്; കുറ്റവിമുക്തനാക്കപ്പെട്ട അർജുന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി

കൊളസ്ട്രോൾ നിയന്ത്രിക്കും, വൈറസിനെതിരെ പ്രതിരോധം തീർക്കും, സിഎംഎഫ്ആർഐയുടെ കടൽപായൽ ഉൽപന്നങ്ങൾ വിപണിയിലേക്ക്

കൊളസ്ട്രോൾ നിയന്ത്രിക്കും, വൈറസിനെതിരെ പ്രതിരോധം തീർക്കും, സിഎംഎഫ്ആർഐയുടെ കടൽപായൽ ഉൽപന്നങ്ങൾ വിപണിയിലേക്ക്

സമഗ്ര നഗരനയ കമീഷൻ രൂപീകരിക്കാൻ തീരുമാനം

സമഗ്ര നഗരനയ കമീഷൻ രൂപീകരിക്കാൻ തീരുമാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In