ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.3 ലക്ഷം (2,35,532) പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 871 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രാജ്യത്തെ കോവിഡ് കേസുകളില്‍ 6 ശതമാനം കുറവുണ്ട്. രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് മരണനിരക്ക് ഉയരുന്നത് ആശങ്കാജനകമാണ്. മൂന്നാം തംരഗത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ആണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു. തുടര്‍ച്ചയായി നാലാം ദിവസവും രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെയാണ്. 3,35,939 പേര് രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.89 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.3 ശതമാനം.