ദില്ലി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ 300 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് joinindiancoastguard.cdac.in എന്ന ഔദ്യോഗിക സൈറ്റ് വഴി അപേക്ഷിക്കാം. സെപ്തംബർ എട്ടിന് അപേക്ഷ നടപടികൾ ആരംഭിച്ചു. സെപ്റ്റംബർ 22 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നാവിക്, യന്ത്രിക് തസ്തികകളിലേക്ക് അപേക്ഷിക്കാം.
കോസ്റ്റ് ഗാർഡ് എൻറോൾഡ് പേഴ്സണൽ ടെസ്റ്റ് (സിജിഇപിടി) അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ. കമ്പ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, ഒരു മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയും, ലഭ്യമായ ഒഴിവുകളും ഐസിജി തീരുമാനിക്കുന്ന അനുപാതവും അനുസരിച്ച് രണ്ടാം ഘട്ടത്തിലേക്കുള്ള താൽക്കാലിക ഇ-അഡ്മിറ്റ് കാർഡ് നൽകുകയും ചെയ്യും. സ്ഥാനാർത്ഥി ഘട്ടം-II-ലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, സ്ഥിരീകരണ പ്രക്രിയയ്ക്കായി രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
വിദ്യാഭ്യാസ യോഗ്യത:
നാവിക് (ജനറൽ ഡ്യൂട്ടി): കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എജ്യുക്കേഷന്റെ (COBSE) അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് അപേക്ഷകർ കണക്ക്, ഭൗതികശാസ്ത്ര സ്ട്രീമുകൾക്കൊപ്പം 10+2 പൂർത്തിയാക്കിയിരിക്കണം.
നാവിക് (Domestic Branch): ഉദ്യോഗാർത്ഥികൾ COBSE അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം.
യന്ത്രിക്: ഈ തസ്തികയിലേക്ക് യോഗ്യത നേടുന്നതിന്, ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം. ഓൾ ഇന്ത്യ കൗൺസിൽ അംഗീകരിച്ച മൂന്നോ നാലോ വർഷത്തെ ദൈർഘ്യമുള്ള ഇലക്ട്രിക്കൽ, മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ (റേഡിയോ/പവർ) എഞ്ചിനീയറിംഗിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം.
അപേക്ഷകർ 18 നും 22 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. എസ്‌സി, എസ്ടി ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായത്തിൽ 5 വർഷത്തെ ഇളവും ഒബിസി ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും ഇളവ് നൽകിയിട്ടുണ്ട്. 250 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.
അപേക്ഷിക്കേണ്ടതെങ്ങനെ?
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
ഹോം പേജിൽ, റിക്രൂട്ട്മെന്റ് ലിങ്കിലേക്ക് പോകുക
രജിസ്റ്റർ ചെയ്യുക
ഫോം പൂരിപ്പിക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
പ്രിന്റൗട്ടെടുക്കുക.