• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിച്ചുയര്‍ന്നു , കയറ്റി അയക്കുന്നതിൽ തളർച്ച!

by Web Desk 04 - News Kerala 24
September 4, 2022 : 8:02 pm
0
A A
0
ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിച്ചുയര്‍ന്നു , കയറ്റി അയക്കുന്നതിൽ തളർച്ച!

ദില്ലി: ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുതിച്ചുയരുകയും തിരിച്ചുള്ള കയറ്റുമതിയില്‍ കുറവെന്നും റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവില്‍ ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 33.4 ശതമാനമാണ് കുറഞ്ഞത്. അതേസമയം ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 24.7 ശതമാനം വർധിച്ചു. ചൈനയിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ മന്ദതയാണ് ഇപ്പോഴത്തെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി താഴെ പോകാൻ കാരണമെന്നാണ് കരുതുന്നത്.

എന്നാൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള ആകെ കയറ്റുമതിയിൽ 20.1 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. സീറോ കൊവിഡ് പോളിസി, പ്രോപ്പർട്ടി സെക്ടറിൽ ഉണ്ടായ തിരിച്ചടി, തുടങ്ങിയ പലവിധ കാരണങ്ങളാൽ ചൈനയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. അതേസമയം ഇന്ത്യയിൽ നിന്ന് നാഫ്ത പോലുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതി ഇതേ കാലത്ത് 81 ശതമാനം വർധന നേടി. ഓർഗാനിക് കെമിക്കലുകളുടെ കയറ്റുമതി 38.3 ശതമാനം താഴേക്ക് പോയി, ഇരുമ്പുരുക്ക് കയറ്റുമതി 78 ശതമാനവും അലുമിനിയം കയറ്റുമതി 84 ശതമാനവും ഇടിഞ്ഞു. ലോൺ ബസുമതി അരിയുടെ കയറ്റുമതി 140 ശതമാനം വർധിച്ചു. മറൈൻ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 18 ശതമാനവും വർധനവുണ്ടായി. ഇതേസമയം ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉയരുന്നതാണ് കണ്ടത്. വിദേശരാജ്യങ്ങളിൽ നിന്നെല്ലാമുള്ള ആകെ ഇറക്കുമതിയും ഈ കാലത്ത് വർദ്ധിച്ചു. ആകെ ഇറക്കുമതിയിൽ 48.1 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി ഈ സമയത്ത് 24.7 ശതമാനം ഉയർന്നു. ഇതോടെ 2023 സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസത്തെ വ്യാപാര കമ്മി 28.6 ബില്യൺ ഡോളറായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടുത്ത മൂന്ന് മണിക്കൂറില്‍ ഒമ്പത് ജില്ലകളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത

Next Post

മലാല യൂസഫ്‍സായിക്ക് മക്കയിൽ സ്വീകരണം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മലാല യൂസഫ്‍സായിക്ക് മക്കയിൽ സ്വീകരണം

മലാല യൂസഫ്‍സായിക്ക് മക്കയിൽ സ്വീകരണം

‘സീനിയര്‍ പെണ്‍കുട്ടികള്‍ പുകവലിക്കുന്നത് കണ്ടു’; ആറാം ക്ലാസുകാരിയുടെ മുടിമുറിച്ചതായി പരാതി, സംഭവം കൊല്ലത്ത്

'സീനിയര്‍ പെണ്‍കുട്ടികള്‍ പുകവലിക്കുന്നത് കണ്ടു'; ആറാം ക്ലാസുകാരിയുടെ മുടിമുറിച്ചതായി പരാതി, സംഭവം കൊല്ലത്ത്

മുന്‍ വൈരാഗ്യം ; മധ്യപ്രദേശില്‍ കര്‍ണിസേനാ നേതാവിനെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു

മുന്‍ വൈരാഗ്യം ; മധ്യപ്രദേശില്‍ കര്‍ണിസേനാ നേതാവിനെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു

കൊവിഡ് പ്രതിരോധം കൂട്ടായ പ്രയത്നത്തിൻ്റെ ഫലം : ഷൈലജ മഗ്സസെ പുരസ്കാരം നിരസിച്ചതിൽ സിപിഎം വിശദീകരണം

കൊവിഡ് പ്രതിരോധം കൂട്ടായ പ്രയത്നത്തിൻ്റെ ഫലം : ഷൈലജ മഗ്സസെ പുരസ്കാരം നിരസിച്ചതിൽ സിപിഎം വിശദീകരണം

പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ തുടരുന്നു

പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ തുടരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In