ഹിമാചൽ പ്രദേശ് : മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന ചരൺജിത് സിങ് (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. ജന്മനാടായ ഹിമാചൽ പ്രദേശിലെ ഉനയിലെ വസതിയിലായിരുന്നു അന്ത്യം. 1964-ലെ ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു.അഞ്ചു വർഷം മുമ്പ് സ്ട്രോക്ക് വന്നതോടെ അദ്ദേഹത്തിന്റെ ചലനശേഷി പൂർണമായും നഷ്ടമായിരുന്നു.
1960 റോം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി ഇന്ത്യൻ സംഘത്തിലും ഈ മിഡ്ഫീൽഡർ കളിച്ചിരുന്നു. 1962-ൽ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ടീമിലും ചരൺജിത് സിങ് ഇടംനേടി.കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഷിംലയിലെ ഹിമാചൽ പ്രദേശ് സർവകലാശാലയിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.