കൊളംബോ: ശ്രീലങ്കൻ സൈന്യം ഇന്ത്യൻ മാധ്യമപ്രവർത്തകനെ ആക്രമിച്ചു. കൊളംബോയില്‍ വാര്‍ത്താശേഖരണത്തിനിടെയാണ് ബിബിസി ചെന്നൈ ക്യാമറാമാൻ ജെറിന് ആക്രമിക്കപ്പെട്ടത്. തമിഴ്നാട് തിരുനൽവേലി സ്വദേശിയാണ് ജെറിൻ. പരിക്കേറ്റ ജെറിൻ കൊളംബോയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വയറിനുള്ളിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് ജെറിൻ പറഞ്ഞു. പ്രക്ഷോഭം ക്യാമറയിൽ പകർത്തുന്നതിനിടെ സൈന്യം ആക്രമിക്കുകയായിരുന്നു. ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ജെറിൻ പറയുന്നു.