കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ മൈനകള്‍ രാജ്യത്തിന്റെ പരിസ്ഥിതിക്ക് ഭീഷണിയല്ലെന്ന് വ്യക്തമാക്കി കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി. രാജ്യത്തിന്റെ വന്യജീവി സമ്പത്തിനെ സഹായിക്കുന്ന പക്ഷികളാണ് ഇന്ത്യന്‍ മൈനകളെന്ന് സമിതി അറിയിച്ചു. സമൂഹവുമായി ഇണങ്ങി ജീവിക്കുന്ന, ബുദ്ധിയുള്ള പക്ഷികളാണ് മൈനകള്‍. ഇവയ്ക്ക് നിരവധി ശബ്ദങ്ങള്‍ പുറപ്പെടുവിക്കാനുള്ള കഴിവുണ്ടെന്നും വ്യത്യസ്ത പരിസ്ഥിതിയുമായി ഇണങ്ങി ചേരുന്നവയാണെന്നും കുവൈത്ത് പരിസ്ഥിതി നിരീക്ഷണ സമിതി തലവന്‍ റാഷിദ് അല്‍ ഹാജ്ജി പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകളായി കുവൈത്തിന് പരിചിതമായ പക്ഷികളാണിവ. ദക്ഷിണ ഏഷ്യയില്‍ നിന്നുള്ളവയാണെങ്കിലും അറബ് രാജ്യങ്ങളിലും ഇന്ത്യന്‍ മൈനകള്‍ പലപ്പോഴായി കുടിയേറിയിട്ടുണ്ട്.
ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യന്‍ മൈനകള്‍ വ്യാപകമാണ്. പ്രാദേശിക കാലാവസ്ഥ വെല്ലുവിളികളെ അതിജീവിച്ച് അവയുമായി ഇന്ത്യന്‍ മൈനകള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ മൈനകള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുനെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവ ഭീഷണിയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.
Kuwait Environmental Lenses: Indian myna bird poses no threat to Kuwait environment https://t.co/gUPfhqxQ5R#KUNA #KUWAIT pic.twitter.com/lhDoMHhNqd
— Kuwait News Agency – English Feed (@kuna_en) August 10, 2023