ദില്ലി : ഇന്ത്യൻ നേവി 2022 ജൂലൈയിൽ ആരംഭിക്കുന്ന 10+2 (ബി ടെക്) കേഡറ്റ് എൻട്രി സ്‌കീം (35 ഒഴിവ്) കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 8 ഫെബ്രുവരി 2022 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് joinindiannavy.gov.in-ൽ അപേക്ഷിക്കാവുന്നതാണ്. തസ്തിക- 10+2 (ബി ടെക്) കേഡറ്റ് എൻട്രി സ്കീം (കോഴ്‌സ് 2022 ജൂലൈയിൽ ആരംഭിക്കുന്നു). എജ്യൂക്കേഷണൽ ബ്രാഞ്ച്: 05 തസ്തികകൾ, എക്സിക്യൂട്ടീവ് & ടെക്നിക്കൽ ബ്രാഞ്ച്: 30 തസ്തികകൾ.
യോഗ്യതാ മാനദണ്ഡം: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് (പിസിഎം) എന്നിവയിൽ കുറഞ്ഞത് 70% മാർക്കോടെയും ഇംഗ്ലീഷിൽ കുറഞ്ഞത് 50% മാർക്കോടെയും (പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ) ഏതെങ്കിലും ബോർഡിൽ നിന്നുള്ള സീനിയർ സെക്കൻഡറി പരീക്ഷ (10+2 പാറ്റേൺ) അല്ലെങ്കിൽ തത്തുല്യ പരീക്ഷകൾ വിജയിച്ചിരിക്കണം. പന്ത്രണ്ടാം ക്ലാസ്) കൂടാതെ JEE (മെയിൻ) -2021 (BE/ B.Tech) പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്യണം.പ്രായപരിധി: 02 ജനുവരി 2003 നും 01 ജൂലൈ 2005 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ). താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അഭിമുഖത്തെ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. ജനുവരി 27 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു.