മൂന്ന് വര്‍ഷം മുമ്പായിരുന്നു ആ സ്വവര്‍ഗ വിവാഹം. അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ കമനീയമായി അലങ്കരിച്ച വേദിയില്‍ പരമ്പരാഗത വേഷമണിഞ്ഞെത്തിയ രണ്ട് ഇന്ത്യന്‍ യുവാക്കള്‍ ഹിന്ദു ആചാര്രപകാരം വിവാഹിതരാവുകയായിരുന്നു. വിവാഹച്ചടങ്ങിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു ശേഷവും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ ലോകത്തെ അറിയിച്ചു. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈയടുത്ത് അവര്‍ പോസ്റ്റ് ചെയ്തത്. ‘തങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാവുന്നു’-അതിന്റെ ആവേശമായിരുന്നു അവരുടെ വാക്കുകളില്‍. മറ്റെല്ലാ ദമ്പതികളെയും പോലെ തങ്ങള്‍ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്നും അവര്‍ അറിയിക്കുന്നു. സ്വവര്‍ഗ രക്ഷിതാക്കള്‍ എന്ന നിലയിലല്ല, മറ്റേതൊരു ദമ്പതികളെയും പോലെ സാധാരണ രക്ഷിതാക്കളായിരിക്കും തങ്ങളെന്നു കൂടി അവര്‍ അറിയിക്കുന്നു.