വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ 24 കാരന് സയീഷ് വീര എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഒഹിയോയിലെ ഇന്ധന സ്റ്റേഷനില്‍ വെച്ചായിരുന്നു ആക്രമണം. യുഎസില്‍ മാസ്റ്റര്‍ ഡിഗ്രിക്ക് പഠിക്കുന്ന സയീഷ്, പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെ, അക്രമി സയീഷിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
കൊളംബസ് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എത്തി പരിക്കേറ്റയാളെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. എന്നിരുന്നാലും ജീവന് രക്ഷിക്കാനായില്ലെന്ന് പോലീസ് വ്യക്തമാക്കി. അക്രമിയുടെ ചിത്രം പോലീസ് പുരത്തുവിട്ടിട്ടുണ്ട്. അക്രമിക്കായി വ്യാപക തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.