റിയാദ്: ഉംറക്കെത്തിയ തമിഴ്നാട് തിരുവണ്ണാമലൈ പെരുമാള്‍ നഗര്‍ മുഹിയുദ്ദീന് (76) നിര്യാതനായി. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഖുലൈസ് ജനറല്‍ ആശുപത്രിയിൽ എത്തിച്ച ഉടനെ മരിക്കുകയായിരുന്നു.പിതാവ്: മുഹമ്മദ് മീരാന്‍ ലബ്ബ, മാതാവ്: ഫാത്തിമ ബീവി, ഭാര്യ: സിദറത്ത് മുംതാസ്, മകന്: അക്ബര്‍ ലബ്ബ, മകള്‍: ബാനു. ഖുലൈസ് ജനറല്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനായുള്ള നടപടിക്രമങ്ങളുമായി ഖുലൈസ് കെ.എം.സി.സി നേതൃത്വം രംഗത്തുണ്ട്.