ദില്ലി : റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍. സിബിസിഡി അവതരിപ്പിക്കുന്നതിനായി ആര്‍ബിഐ ആക്ട് ഭേദഗതി ചെയ്യാന്‍ നടപടികള്‍ തുടങ്ങിയിരിക്കുകയാണ് കേന്ദ്രം. കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐ ആക്ട് ഭേദഗതി ചെയ്യുന്നതിന് പിന്നാലെ പരീക്ഷണാര്‍ത്ഥം ആര്‍ബിഐ സിബിഡിസി അവതരിപ്പിക്കും.റിട്ടെയില്‍, ഹോള്‍സെയില്‍ എന്നിങ്ങനെ രണ്ട് രീതിയിലാണ് റിസര്‍വ് ബാങ്ക് സിബിഡിസി അവതരിപ്പിക്കുക. റിട്ടെയില്‍ സിബിഡിസിയാണ് സാധാരണ കറന്‍സി പോലെ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളാണ് ഹോള്‍സെയില്‍ ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുക. ബ്ലോക്ക് ചെയിന്‍ ടെക്നോളജിയെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന സിബിഡിസിയുടെ മറ്റ് ഫീച്ചറുകളെല്ലാം ഇന്ത്യന്‍ രൂപയ്ക്ക് സമാനമായിരിക്കും.