• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഇന്ത്യയിലെ പറക്കുന്ന ബോട്ട്’; സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തിലൂടെ നീങ്ങുന്ന ബോട്ടിന്‍റെ വീഡിയോ!

by Web Desk 06 - News Kerala 24
February 7, 2023 : 11:33 am
0
A A
0
‘ഇന്ത്യയിലെ പറക്കുന്ന ബോട്ട്’; സ്ഫടികം പോലെ തെളിഞ്ഞ ജലാശയത്തിലൂടെ നീങ്ങുന്ന ബോട്ടിന്‍റെ വീഡിയോ!

വൈവിധ്യങ്ങള്‍‌ നിറഞ്ഞതാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം. മഹാനദികള്‍, മഹാപര്‍വ്വത ശിഖിരങ്ങള്‍ വിവിധതരം വനങ്ങള്‍, വന്യമൃഗങ്ങള്‍ അതിനെല്ലാം പുറമേയാണ് ഏറെ വൈവിധ്യമുള്ള സംസ്കാരങ്ങളും. ഈ വൈവിധ്യത്തില്‍ നിന്നുള്ള ഒരു കുഞ്ഞ് വീഡിയോ ഇപ്പോള്‍ നെറ്റിസണ്‍സിനിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. പതിവായി ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും പ്രചരിച്ചിരുന്ന സ്ഥിരം വീഡിയോകളില്‍ നിന്ന് വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇത്. സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തില്‍ലൂടെ നീങ്ങുന്ന ഒരു ബോട്ടിന്‍റെ വീഡിയോ. മറ്റേതോ രാജ്യത്ത് നിന്നുള്ളതെന്ന് ആദ്യ കാഴ്ചയില്‍ അത്  നമ്മെ തെറ്റിദ്ധരിപ്പിക്കുമെന്ന് നിശ്ചയം.

ഫെബ്രുവരി രണ്ടാം തിയതി @GoArunachal_ എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വീഡിയോ നെറ്റിസണ്‍സിനിടയില്‍ പങ്കുവയ്ക്കപ്പെട്ടത്. ‘ഈ പറക്കുന്ന ബോട്ട് നിങ്ങൾ എപ്പോഴെങ്കിലും ഇന്ത്യയിൽ കണ്ടിട്ടുണ്ടോ?’ എന്ന ചോദ്യവും ഒപ്പം ‘മേഘാലയ’ എന്നും ട്വിറ്റ് ചെയ്തിരിക്കുന്നു. അരുണാചല്‍ പ്രദേശിന്‍റെ ടൂറിസം സാധ്യതകളെ ലോകത്തിന് കാട്ടിക്കൊടുക്കുന്ന ഒരു ട്വിറ്റര്‍ ഹാന്‍ഡിലാണ് ഗോ അരുണാചൽ പ്രദേശ്. ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ ഈ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പങ്കുവയ്ക്കപ്പെടാറുണ്ട്.

https://twitter.com/GoArunachal_/status/1621047378873847808?s=20&t=KbausYgl479GyNADY2NsMQ

പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, സ്ഫടികം പോലെ തെളിഞ്ഞ നദികൾ, പൈൻ മരങ്ങൾ പൊതിഞ്ഞ കുന്നുകൾ, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, ഗാംഭീര്യമുള്ള വനങ്ങൾ എന്നിവയാൽ പ്രകൃതി സ്നേഹികളുടെയും സഞ്ചാരികളുടെയും പറുദീസയാണ്  മേഘാലയ. മേഘാലയയിലെ സ്ഫടിക തുല്യമായ ‘ഉംഗോട്ട് നദി’യുടെ മനോഹരമായ കാഴ്ചയാണ് ഗോ അരുണാചൽ പ്രദേശ് എന്ന ഉപയോക്താവ് പങ്കുവച്ചിരിക്കുന്നത്. ഇത് ‘ഡൗകി നദി’ എന്നും അറിയപ്പെടുന്നു. പറക്കുന്ന ബോട്ടുകള്‍ ഈ നദിയില്‍ നിന്നുള്ളവയാണ്. അത്രയ്ക്ക് തെളിമയാര്‍ന്ന വെള്ളത്തില്‍ നദിയുടെ അടിത്തട്ട് വളരെ വ്യക്തമായി കാണാം. തത്വത്തില്‍ ബോട്ട് വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് പോലെ തോന്നുന്നു.

വീഡിയോയില്‍ ഒരു സ്ത്രീ വളരെ ശാന്തമായി ഒഴുകുന്ന ബോട്ടില്‍ ഇരിക്കുന്നത് കാണാം. ജലത്തിന് മുകളിലെ കാഴ്ചപോലെ തന്നെ തെളിമയാര്‍ന്നതാണ് ജലത്തിന് താഴെയുള്ള കാഴ്ചയുമെന്നത് വീഡിയോയില്‍ വ്യക്തം. വീഡിയോ പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെ നിരവധി കമന്‍റുകളാണ് വരുന്നത്. ഒരാള്‍ എഴുതിയത്, “ഇത് യഥാർത്ഥമായി തോന്നുന്നില്ല, പക്ഷേ അങ്ങനെയാണെങ്കിൽ, വെള്ളം ക്രിസ്റ്റൽ ക്ലിയർ ആയിരിക്കണം.” മെന്നായിരുന്നു. മറ്റൊരാള്‍ ഒരു പടി കൂടി കടന്നു.  “ആദ്യം ഇത് യഥാർത്ഥമല്ലെന്നാണ് കരുതിയത്.  പിന്നീട് സ്ഥലം കണ്ടെത്തിയപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടു. ഇത് സത്യമാണ്!! ഗംഭീരം.” എന്നായിരുന്നു. ഉംഗോട്ട് നദി വിനോദസഞ്ചാരികൾക്കിടയിൽ ഏറെ ജനപ്രിയമായ ഒരു സ്ഥലമാണ്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇത് ഇന്ത്യൻ, ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളുടെ ഒരു പ്രധാന മത്സ്യബന്ധന കേന്ദ്രം കൂടിയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലമുടി വളരാന്‍ വേണം ഈ അഞ്ച് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ…

Next Post

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം,ന്യുമോണിയ മാറിയശേഷം വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം,ന്യുമോണിയ മാറിയശേഷം വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം,ന്യുമോണിയ മാറിയശേഷം വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, സഹായഹസ്തവുമായി ഇന്ത്യ

ലോകത്തിന്റെ കണ്ണീരായി തുർക്കി, സിറിയ; ഭൂചലനത്തിൽ മരണം 4300 ആയി ഉയർന്നു, സഹായഹസ്തവുമായി ഇന്ത്യ

ഭൂപതിവ് ഭേദഗതി പ്രതിപക്ഷത്തെ കൂടി കേട്ട് തീരുമാനിക്കും; ഈ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി

ഭൂപതിവ് ഭേദഗതി പ്രതിപക്ഷത്തെ കൂടി കേട്ട് തീരുമാനിക്കും; ഈ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വളളത്തിൽ നിന്നും കടലിൽ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; സംഭവം മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുന്നതിനിടെ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

വടകരയിൽ പോലീസുകാരനും തൃശ്ശൂരിൽ യുവാവിനും കുത്തേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In