• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 20, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹരിയാനയിലും കശ്മീരിലും പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ മുന്നണി; പിഡിപിയെ ഒപ്പം കൂട്ടി സർക്കാരുണ്ടാക്കുമെന്ന് കെസി

by Web Desk 06 - News Kerala 24
October 6, 2024 : 9:12 am
0
A A
0
എംപിമാരുടെ പ്രോഗ്രസ് കാർഡ്: ‘ആ റിപ്പോർട്ട് കൈമാറിയിട്ടില്ല, വസ്തുതാ വിരുദ്ധം’; കെ.സി വേണുഗോപാല്‍

ദില്ലി: ഹരിയാനയിലും ജമ്മു കശ്മീരിലും എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും. ഹരിയാനയിൽ സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി. കശ്മീരിൽ കേവല ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പറഞ്ഞു. പിഡിപിയെ ഒപ്പം കൂട്ടിയെങ്കിലും സർക്കാരുണ്ടാക്കുമെന്നും വേണു​ഗോപാൽ പറഞ്ഞു. ഹരിയാനയിൽ പ്രചാരണ രം​ഗത്ത് കോൺ​ഗ്രസിന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. 60 ന് മുകളിൽ സീറ്റ് ലഭിക്കും. അവിടെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. രാഹുൽ​ഗാന്ധിയുടെ പ്രചാരണവും മാനിഫെസ്റ്റോയും ജനങ്ങളുടെ അഭിലാഷങ്ങൾക്കൊപ്പമുള്ളതായിരുന്നുവെന്നും ഹരിയാനയിൽ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ജമ്മുകശ്മീരിൽ സർക്കാർ പിന്നിൽ നിന്ന് കളിക്കുന്ന സാഹചര്യം ഉണ്ട്. കശ്മീരിനെ വിഭജിച്ചത് തന്നെ അതിനാണ്. സംസ്ഥാനങ്ങൾ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കുന്നത് വിരളമാണ്. കോൺ​ഗ്രസ്-നാഷ്ണൽ കോൺ​ഫറൻസ് സഖ്യത്തിന് വിജയമുണ്ടാവും. ഇന്നലേയും നേതാക്കൻമാരുമായി സംസാരിച്ചു. എല്ലാവരും വളരെ ആത്മവിശ്വാസത്തോടെയാണ് ഇരിക്കുന്നത്. ലഫ്റ്റനന്‍റ് ഗവർണർക്ക് 5 എംഎൽഎമാരെ നോമിനേറ്റ് ചെയ്യാമെന്ന വ്യവസ്ഥ ബിജെപി ഉണ്ടാക്കിയെങ്കിലും കശ്മീരിൽ സർക്കാരുണ്ടാക്കാൻ കഴിയില്ലെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

എന്ത് തരത്തിലുള്ള ജനാധിപത്യ വിരുദ്ധ ശ്രമങ്ങൾ നടത്തിയാലും ബിജെപിക്ക് സർക്കാരുണ്ടാക്കാൻ കഴിയില്ല. പിഡിപി ഇന്ത്യാ സഖ്യത്തിന്റെ ഭാ​ഗമാണ്. പല കാരണങ്ങൾ കൊണ്ട് സഖ്യമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ത്യ സഖ്യത്തിൻ്റെ ഭാ​ഗമാണ്. ബിജെപിക്കൊപ്പം പിഡിപി പോകില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

ജമ്മുകശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോൺ​ഗ്രസ് സഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. അതേ സമയം ചില സര്‍വേകള്‍ തൂക്കുസഭക്കുള്ള സാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നു. പത്ത് വര്‍ഷത്തിന് ശേഷം ജമ്മുകശ്മീരില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യ സഖ്യത്തിനനുകൂലമാകുമെന്നാണ് പ്രവചനം. 90 അംഗ സഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം 50 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ തവണ സര്‍ക്കാരുണ്ടാക്കിയ പിഡിപി വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഒതുങ്ങിയേക്കും. ജമ്മുമേഖലയില്‍ സീറ്റുകളുയര്‍ത്താന്‍ ബിജെപിക്കാകും. പക്ഷേ പുനസംഘടനക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന കശ്മീരില്‍ തിരിച്ചടി നേരിടും. ചെറിയ പാര്‍ട്ടികള്‍ക്കും ജമാ അത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകള്‍ക്കും ഇന്ത്യ സഖ്യത്തിന്‍റെ വോട്ടുകള്‍ കാര്യമായി ഇടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍വേകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യ ടുഡേ സീവോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേയില്‍  ബിജെപിക്ക് മുന്‍തൂക്കമെന്നാണ് പ്രവചനം. 27 മുതല്‍ 31 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് ഫലത്തില്‍ പറയുന്നു. ഇന്ത്യ സഖ്യം 11-15 വരെ സീറ്റുകള്‍, പിഡിപി 2 എന്നിങ്ങനെ പ്രവചിക്കുന്നു. റിപ്പബ്ലിക് സര്‍വേയില്‍ ജമ്മു കശ്മീരില്‍ തൂക്കുസഭയ്ക്ക് സാധ്യതയെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ദൈനിക് ഭാസ്കർ എക്സിറ്റ് പോൾ ഫലത്തിൽ എൻസി- കോൺ​ഗ്രസ് സഖ്യം 35 മുതൽ 40 വരെ സീറ്റുകളും ബിജെപി 20 മുതൽ 25 വരെ സീറ്റുകളും നേടുമെന്നും  പ്രവചനം. പിഡിപിയ്ക്ക് 4 മുതൽ 7 വരെ സീറ്റുകളും  ലഭിച്ചേക്കും, മറ്റുള്ളവര്‍ 12 മുതൽ 16 സീറ്റുകള്‍ നേടും.

പീപ്പിൾസ് പൾസ് എക്സിറ്റ് പോളിൽ ജമ്മു കശ്മീരിൽ എൻസി – കോൺഗ്രസ് 46-57, ബിജെപി 23-27 സീറ്റുകൾ, പിഡിപി 7-11 സീറ്റുകൾ, മറ്റുള്ളവർ 4-6 എന്നിങ്ങനെയാണ് ഫലങ്ങൾ.

ഇലക്ടറല്‍ എഡ്ജ് എക്സിറ്റ് പോൾ ഫലത്തിൽ  നാഷണൽ കോൺഫറൻസ് – 33,  ബിജെപി- 27, കോൺഗ്രസ് -12,  പിഡിപി- 8, മറ്റുളളവർ- 10 എന്നിങ്ങനെയും പ്രവചിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

146 യാത്രക്കാരുമായി വന്ന വിമാനത്തിന്‍റെ ടയർ ലാൻഡ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു, എല്ലാവരും സുരക്ഷിതർ

Next Post

കാസർകോട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രതി, അന്വേഷണം തുടങ്ങി പൊലീസ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

കാസർകോട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് പ്രതി, അന്വേഷണം തുടങ്ങി പൊലീസ്

സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണം

നാട്ടുകാരെ അമ്പരപ്പിച്ച് കറൻ്റ് ബിൽ, 300 വീടുകൾക്ക് അടച്ചിരുന്നതിന്റെ പത്തിരട്ടി തുക; അന്വേഷിക്കാൻ കെഎസ്ഇബി

7 ദിനം, 39 മീറ്റർ നീളത്തിൽ പാറ തുരന്ന് തുരങ്കം; പ്ലാൻ ചെയ്തതിനേക്കാൾ വളരെ മുമ്പ്; വമ്പൻ ലക്ഷ്യവുമായി കെഎസ്ഇബി

‘സ്വർണം കടത്തുന്നത് ഒരു സമുദായമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ജലീലിൻ്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യം’

'സ്വർണം കടത്തുന്നത് ഒരു സമുദായമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ജലീലിൻ്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യം'

എംടിയുടെ വീട്ടിലെ മോഷണം; 2 പേർ കസ്റ്റഡിയിൽ, ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ്

എംടിയുടെ വീട്ടിലെ മോഷണം; 2 പേർ കസ്റ്റഡിയിൽ, ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In