• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യ തെരയുന്ന കൊടും ഭീകരൻ; പാക് അധീന കാശ്മീരിൽ നിസ്കാരത്തിനിടെ അജ്ഞാതർ വെടിവെച്ച് കൊന്നു

by Web Desk 06 - News Kerala 24
September 9, 2023 : 12:59 pm
0
A A
0
ഇന്ത്യ തെരയുന്ന കൊടും ഭീകരൻ; പാക് അധീന കാശ്മീരിൽ നിസ്കാരത്തിനിടെ അജ്ഞാതർ വെടിവെച്ച് കൊന്നു

ശ്രീനഗർ: ഇന്ത്യ തെരയുന്ന  ഭീകരനെ പാക് അധീന കാശ്മീരിൽ പള്ളിയുടെ ഉള്ളിലിട്ട് അജ്ഞാതർ വെടിവെച്ച് കൊന്നു. ലഷ്‌കർ-ഇ-ത്വയ്ബ ത്രീവവാദി അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിലെ ഒരു പള്ളിക്കുള്ളിൽ വെച്ചാണ് അജ്ഞാതരായ തോക്കുധാരികൾ ഇയാളെ വെടിവെച്ച് കൊന്നത്.  നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള അബു കാസിം ജനുവരി ഒന്നിലെ ധാൻഗ്രി ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ്.

റാവലക്കോട്ട് പ്രദേശത്തെ അൽ-ഖുദൂസ് പള്ളിയിൽ പ്രഭാത പ്രാർത്ഥനയ്ക്കിടെയാണ് അജ്ഞാതരായ തോക്കുധാരികൾ അഹ്മദിനെ വെടിവച്ചു കൊന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. മുരിഡ്‌കെയിലെ ലഷ്‌കർ-ഇ-തൊയ്ബ ബേസ് ക്യാമ്പിൽ നിന്നാണ് അഹമ്മദ് കൂടുതലും പ്രവർത്തിച്ചിരുന്നത്. അടുത്തിടെയാണ് ഇയാള്‍ റാവലക്കോട്ടിലേക്ക് മാറിയതെന്നാണ് വിവരം. ലഷ്‌കറെ ത്വയ്ബയുടെ മുഖ്യ കമാൻഡറായ സജ്ജാദ് ജാതിന്റെ അടുത്ത അനുയായിയായിരുന്നു ഇയാൾ. സംഘടനയുടെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്ന് അബു കാസിം ആണെന്നാണ് സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്.

രജൗരി ജില്ലയിലെ ധാൻഗ്രി ഗ്രാമത്തിൽ  അബു കാസിമിന്‍റെ നേതൃത്വത്തിൽ  ഭീകരർ നടത്തിയ വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അബു കാസിമിനായി ഇന്ത്യൻ സൈന്യം വ്യാപകമായി വലവിരിച്ചിരുന്നു.  ഇയാള്‍ക്കായി തെരച്ചിൽ തുടരവെയാണ് കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ഈ വർഷം വെടിയേറ്റ് കൊല്ലപ്പെടുന്ന പാകിസ്ഥാനിലെ വിവിധ ഭീകര സംഘടനകളുടെ നാലാമത്തെ കമാൻഡറാണ് അബു കാസിം. കഴിഞ്ഞ മാർച്ചിൽ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ   ഹിസ്ബുൾ മുജാഹിദ്ദീന്റെ ഉന്നത കമാൻഡറെ അജ്ഞാതർ വെടിവെച്ച് കൊന്നിരുന്നു.  അൽ-ഖ്വയ്ദ അനുകലികളായ അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദിന്റെ ചീഫ് കമാൻഡർ സക്കീർ മൂസ  2019 മെയ് മാസം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.  ഫെബ്രുവരിയിൽ കറാച്ചിയിൽ വെച്ച് അജ്ഞാതരായ തോക്കുധാരികൾ മുൻ അൽ-ബദർ മുജാഹിദ്ദീൻ കമാൻഡർ സയ്യിദ് ഖാലിദ് റാസയെയും വെടിവെച്ചു കൊലപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യയെ മരത്തടികൊണ്ട് അടിച്ചുകൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍

Next Post

ജി20 സമ്മേളനത്തിലും ‘ഇന്ത്യയില്ല’; മോദിയുടെ ഇരിപ്പിടത്തില്‍ ‘ഭാരത്’ മാത്രം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
റഷ്യ- യുക്രെയ്ൻ യുദ്ധം ലോകത്ത് വിശ്വാസരാഹിത്യം വർധിപ്പിച്ചു, ജി20 വേദിയിൽ പ്രധാനമന്ത്രി

ജി20 സമ്മേളനത്തിലും 'ഇന്ത്യയില്ല'; മോദിയുടെ ഇരിപ്പിടത്തില്‍ 'ഭാരത്' മാത്രം

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫ്, ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരുമെന്ന് വിഡി സതീശന്‍

‘താങ്കളുടെ സിഗ്‌നേച്ചര്‍ മുദ്രവാക്യമായ ഹസില്‍, ലോയല്‍റ്റി, റെസ്‌പെക്റ്റ് ഇതെല്ലാം അനുഭവപ്പെട്ടു’; ജോൺ സീനയെ കണ്ട് കാർത്തി

‘താങ്കളുടെ സിഗ്‌നേച്ചര്‍ മുദ്രവാക്യമായ ഹസില്‍, ലോയല്‍റ്റി, റെസ്‌പെക്റ്റ് ഇതെല്ലാം അനുഭവപ്പെട്ടു’; ജോൺ സീനയെ കണ്ട് കാർത്തി

ജി20 അത്താഴ വിരുന്നിന് ഖാര്‍ഗെയ്ക്ക് ക്ഷണമില്ല; ജനാധിപത്യമില്ലാത്തിടത്തേ ഇത് സംഭവിക്കൂ എന്ന് കോണ്‍ഗ്രസ്

ജി20 അത്താഴ വിരുന്നിന് ഖാര്‍ഗെയ്ക്ക് ക്ഷണമില്ല; ജനാധിപത്യമില്ലാത്തിടത്തേ ഇത് സംഭവിക്കൂ എന്ന് കോണ്‍ഗ്രസ്

രാജമല മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം ; പശുക്കൾക്ക് പരിക്ക്

വണ്ടിപെരിയാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവ ഇറങ്ങി; കൂട് സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In