മുംബൈ: ബാങ്കോക്കില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം മെഡിക്കല്‍ എമര്‍ജന്‍സി കാരണം മ്യാന്മറിലെ റംഗൂണിലേക്ക് വഴിതിരിച്ചുവിട്ടതായി എയര്‍ലൈന്‍ അറിയിച്ചു. യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ച് വിട്ടത്. എന്നാല്‍, യാത്രക്കാരനെ രക്ഷിക്കാനായില്ല. വിമാനം റങ്കൂണിലെത്തിയപ്പോള് യാത്രക്കാരന് മരണപ്പെട്ടതായി ഇന്‍ഡിഗോ മെഡിക്കല്‍ ടീം അറിയിച്ചു. എന്നാല്‍ മറ്റ് വിവരങ്ങള്‍ ഇന്‍ഡിഗോ വെളിപ്പെടുത്തിയിട്ടില്ല.
ബാങ്കോക്കില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനമാണിത്. അതേസമയം ഇന്‍ഡിഗോ യാത്രികന് വിമാനത്തില്‍ വച്ച് വായുവില്‍ അസുഖം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ മാര്‍ച്ച് 17 ന് റാഞ്ചി-പുണെ ഇന്‍ഡിഗോ വിമാനം ഒരു യാത്രക്കാരന് മെഡിക്കല്‍ അത്യാഹിതത്തെ തുടര്‍ന്ന് നാഗ്പൂര്‍ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.