തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെ നിയസഭയില്‍ ‘മെന്റര്‍ ‘ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടനെതിരെ സച്ചിന്‍ദേവ് എം എല്‍ എ രംഗത്ത്. ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു മാത്യു കുഴല്‍നാടന്റെ പേര് പറയാതെ ആരോപണം ഉന്നയിച്ചത്.1992-94ൽ പരീക്ഷ ക്രമക്കേട് നടത്തി. പരീക്ഷകളിൽ നിന്നു മാത്യു കുഴല്നാടന് വിലക്ക് നേരിട്ടു .വിശ്വാസ്യതയെ കുറിച്ചു പ്രസംഗിക്കുന്നവർ സ്വന്തം വിശ്വാസ്യത പരിശോധിക്കണം.മുഖ്യമന്ത്രിയുടെ മകൾക്ക് എതിരെ ആരോപണം ഉന്നയിച്ച ആൾ എന്നു പരാമര്‍ശിച്ചായിരുന്നു സച്ചിന്റെ ആക്ഷേപം.