കൊച്ചി > മികച്ച സംരംഭങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ 2024ലെ അവാർഡ് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. സംരംഭക വർഷത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനമാണ് വ്യവസായ വകുപ്പ് തദ്ദേശ സ്വയംഭരണം ഉൾപ്പെടെയുള്ള മറ്റു വകുപ്പുകളുമായി ചേർന്ന് സാധ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലുള്ള മികച്ച സംരംഭങ്ങൾക്ക് അംഗീകാരം നൽകുന്ന എംഎസ്എംഇ അവാർഡ് നൽകുന്നതിനോടൊപ്പം തന്നെ ആദ്യമായി ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്കും, തദ്ദേശസ്വയംഭരണ സ്ഥാപങ്ങൾക്കും ഇത്തവണ അവാർഡ് നൽകും.
പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതികളാണ് വിവിധ കാറ്റഗറികളിൽ ഉള്ള അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 14 സൂക്ഷ്മ സംരംഭങ്ങളും, 12 ചെറുകിട സംരംഭങ്ങളും, 10 ഇടത്തരം സംരംഭങ്ങളും ഒരു വൻകിട സംരംഭവുമാണ് അവാർഡിന് അർഹരായിരിക്കുന്നത്. 13 വനിതാ സംരംഭകരും, ഒരു പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംരംഭകനും, 8 എക്‌സ്‌പോർട്ട് സംരംഭങ്ങളും, ഒരു ഉൽപാദന സ്റ്റാർട്ടപ്പും അവാർഡിന് അർഹരായിട്ടുണ്ട്. ഇതോടൊപ്പം വ്യവസായ വികസന പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും (15 പഞ്ചായത്തുകൾ, 12 മുനിസിപ്പാലിറ്റികൾ 3 കോർപറേഷനുകൾ) അവാർഡ് ജേതാക്കളായിട്ടുണ്ട്. വ്യവസായ വാണിജ്യ മേഖലയ്ക്കും സമൂഹത്തിനും നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡും കേരളത്തിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് നൽകിയ സമഗ്രസംഭാവനയ്ക്കുള്ള ആദരമായി സ്‌പെഷ്യൽ റെക്കഗ്‌നിഷൻ ഫോർ ബിസിനസ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ എന്നീ അവാർഡുകളും ചടങ്ങിൽ പ്രഖ്യാപിച്ചു.
കൊച്ചിയിൽ നടന്ന വാർത്താ സമ്മേളത്തിൽ വ്യവസായവകുപ്പ് അഡീഷ്ണൽ ഡയറക്ടർ കെ എസ് കൃപകുമാർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എ നജീബ് എന്നിവർ പങ്കെടുത്തു.
സംസ്ഥാനതല അവാർഡ് ജേതാക്കൾ
ഉൽപാദന യൂണിറ്റ്- സൂക്ഷ്മം (മൈക്രോ) : എൻ.സുജിത്ത്, കല്യാണി ഫുഡ് പ്രോഡക്ട്സ്, കൊല്ലം.
ഉൽപാദന യൂണിറ്റ് – ചെറുകിട (സ്‌മോൾ) : കുര്യൻ ജോസ്, മറൈൻ ഹൈഡ്രോ കൊളോയിഡ്സ്, എറണാകുളം.
ഉൽപാദന യൂണിറ്റ്- ഇടത്തരം(മീഡിയം) : വസന്തകുമാരൻ ഗോപാലപിള്ള, സൗപർണ്ണിക എക്സ്പോർട്ട് സംരംഭങ്ങൾ, കൊല്ലം.
ഉൽപാദന യൂണിറ്റ്- ലാർജ്ജ് & മെഗാ : മനോജ് മാത്യു, എ.കെ നാച്വറൻൽ ഇൻക്രീഡിയൻസ് പ്രൈവറ്റ് ലിമിറ്റഡ്, പത്തനംതിട്ട.
പ്രത്യേക വിഭാഗം – പട്ടികജാതി :എം. മണി, ഫീകോർ ഇലക്ട്രോണിക്സ്, മലപ്പുറം.
പ്രത്യേക വിഭാഗം – വനിത : ഉമ്മു സൽമ, സഞ്ജീവനി കടുംബശ്രീ യൂണിറ്റ്, മലപ്പുറം.
മികച്ച കയറ്റുമതി അധിഷ്ഠത യൂണിറ്റ്: ജീമോൻ കെ. കോരത്ത്, മാൻ കങ്കോർ ഇൻക്രീഡിയൻസ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം.
ഉൽപാദന മേഖലയിലെ മികച്ച സ്റ്റാർട്ടപ്പ് : നിതീഷ് സുന്ദരേശൻ, വർഷ്യ എക്കോ സൊല്യൂഷൻസ്, തിരുവനന്തപുരം.
മികച്ച തദ്ദേശസ്ഥാപനങ്ങൾ
മികച്ച ഗ്രാമ പഞ്ചായത്ത് : ചവറ, കൊല്ലം.
മികച്ച കോർപ്പറേഷൻ : തൃശൂർ
മികച്ച മുനിസിപ്പാലിറ്റി: മണ്ണാർക്കാട്
സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ്: പമേല അന്ന മാത്യു, മാനേജിങ് ഡയറക്ടർ, O/E/N ഇന്ത്യ ലിമിറ്റഡ്.
നിക്ഷേപ സൗഹൃദത്തിനുള്ള പ്രത്യേക അവാർഡ് : ദിനേശ് നിർമൽ, സീനിയർ വൈസ് പ്രസിഡന്റ്, ഐ.ബി.എം സർവീസസ്.
മികച്ച പ്രകടനം കാഴ്ചവച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾ
ഒന്നാം സ്ഥാനം: എറണാകുളം
രണ്ടാം സ്ഥാനം : തിരുവനന്തപുരം
മൂന്നാം സ്ഥാനം : കണ്ണൂർ
100% ലക്ഷ്യം കൈവരിച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾ
ഒന്നാം സ്ഥാനം : വയനാട്
രണ്ടാം സ്ഥാനം : തൃശൂർ
മൂന്നാം സ്ഥാനം : ആലപ്പുഴ, കണ്ണൂർ
പ്രത്യേക പരാമർശം : പത്തനംതിട്ട, കൊല്ലം
10000 ന് മുകളിൽ സംരഭങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ മികച്ച ജില്ലാ വ്യവസായ കേന്ദ്രങ്ങൾ
1. തിരുവനന്തപുരം
2. എറണാകുളം
3. തൃശൂർ
4. പാലക്കാട്
5. മലപ്പുറം
6. കോഴിക്കോട്
7. കൊല്ലം
8. കണ്ണൂർ
ജില്ലാതല അവാർഡ് ജേതാക്കൾ
മികച്ച ഉല്പാദന സംരംഭം – സൂക്ഷമം (മൈക്രോ)
കൊല്ലം- മുജീബ്, മിയ എന്റർപ്രൈസസ്
പത്തനംതിട്ട- വിനിത മാത്യൂ, യൂണികോൺ കോച്ച് വർക്സ്
ആലപ്പുഴ- റിന ജോസഫ്, എംപീസ് മോഡേൺ റൈസ് മിൽ
കോട്ടയം- എം.ഡി അജിത് കുമാർ , വിക്ടറി ഓയിൽ മിൽസ് ആൻ്റ് ഫുഡ് പ്രോസസിംഗ്
ഇടുക്കി- ടി.സി രാജു, തരണിയിൽ ഓയിൽ മിൽസ്
എറണാകുളം- അനീ പൗലോസ്, ജ്യോതി കെമിക്കൽ ഇൻഡസ്ട്രീസ്
തൃശ്ശൂർ – ആശാ സുരേഷ്, സ്പെക്ട്ര ഡെക്കോർ
പാലക്കാട് – ശിവപ്രിയ ശ്രീജിത്ത്, സിദ്ധാർത്ഥ് അഗ്രോ ഫുഡ്‌സ്
മലപ്പുറം- പി. ഇഖ്ബാൽ, ഹാപ്പി പോളി പ്രോസസേഴ്സ്
കോഴിക്കോട്- തച്ചോലിൻഡാവഡ ഇന്ദിര, ആഷാ ബയോകെം
വയനാട് – ബിജു, തനിമ പ്രോഡക്ട്സ് ആന്റ് മാർക്കറ്റിംഗ്
കണ്ണൂർ- രഞ്ജിത് കരിമ്പിൽ, എലഗന്റ് ഇന്റീരിയർ ആന്റ് മോഡുലർ കിച്ചൻ പ്രൈവറ്റ് ലിമിറ്റഡ്
കാസർഗോഡ് – കെ.പി മുരളികൃഷ്ണ , സ്കന്ദ പ്ലാസ്റ്റിക് ഇൻഡസ്ട്രീസ്
മികച്ച ഉല്പാദന യൂണിറ്റ് – ചെറുകിട (സ്മോൾ)
കൊല്ലം – മുരുകേശ് നരേന്ദ്രൻ, നരേന്ദ്രൻ റബേഴ്സ്
ആലപ്പുഴ- യു. പ്രമോദ് , മാറ്റ്സ് ഇൻ മോർ
കോട്ടയം- ഡേവിസ് ലൂയിസ്, ഹൈറേഞ്ച് റബ്ബർ ആന്റ് കയർ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്
എറണാകുളം- ഷിർളി ജോസ്, പോപ്പുലർ ഇൻഡസ്ട്രീസ്
എറണാകുളം- രാജൻ എൻ നമ്പൂതിരി, ശ്രീധരീയം ഫാം ഹെർബ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
തൃശ്ശൂർ- എം.എം ജയകുമാർ, സൗപർണ്ണിക തെർമ്മിസ്റ്റേഴസ് ആന്റ് ഹൈബ്രിഡ്സ് പ്രൈവറ്റ് ലിമിറ്റഡ്
പാലക്കാട്- വി.ഇ ഷാജഹാൻ , ഷാരോൺ എക്സ്ട്രൂഷൻസ്
മലപ്പുറം- വി.പി ഷുഹൈബ് , ബെസ്റ്റ് ഇന്ത്യ ഫുഡ് പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡ്
കോഴിക്കോട്- ഫൈജാസ് മണലോടി, കോഴിക്കോടൻസ്
വയനാട്- കെ.കെ ഇസ്മായിൽ , പി.കെ.കെ അസോസിയേറ്റ്സ്
കണ്ണൂർ- കെ.എം രാധിക , ചെറുതാഴം ക്ഷീര വ്യവസായ സഹകരണ സംഘം
മികച്ച ഉല്പാദന യൂണിറ്റ് – മീഡിയം വിഭാഗം
കൊല്ലം- എബിൻ ബാബു ഉമ്മൻ, അൽഫോൻസ കാഷ്യു ഇൻഡസ്ട്രീസ്
ആലപ്പുഴ – വി.വി പവിത്രൻ, ട്രാവൻകൂർ കോകോടഫ്ട് പ്രൈവറ്റ് ലിമിറ്റഡ്
കോട്ടയം – കെ.എ ഫൈസൽ , അജി ഫ്ലോർ മിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
എറണാകുളം – ജോൺ കുര്യാക്കോസ്, ഡെന്റ്കെയർ ഡെന്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ്
തൃശ്ശൂർ- കെ. സജീഷ് കുമാർ , എളനാട് മിൽക്ക് പ്രൈവറ്റ് ലിമിറ്റഡ്
പാലക്കാട്- എസ്.ടി പിള്ള, ജയോൺ ഇംപ്ലാന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്
മലപ്പുറം- ഷഫീർ അലി , എ.സി.എം നാച്വറൽ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്
കോഴിക്കോട് -കെ.എം ഹമീദ് അലി, ഫോർച്യൂൺ എലാസ്റ്റോമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
കണ്ണൂർ- കഞ്ഞമല ജോസ്, കെ.എം ഓയിൽ ഇൻഡസ്ട്രീസ്
പ്രത്യേക വിഭാഗം – വനിത
തിരുവനന്തപുരം – ധന്യശ്രീ മോഹൻ, കേരള അക്വോറിയം
കൊല്ലം- പ്രമീള, നിർമ്മാല്യം ന്യൂട്രിമിക്സ് യൂണിറ്റ്
പത്തനംതിട്ട- ബീന സുരേഷ്, വീണ സ്റ്റിൽ ഇൻഡസ്ട്രീസ്
ആലപ്പുഴ- ലിസ അനീ വർഗ്ഗീസ്, അന്ന പോളിമേഴ്സ്
കോട്ടയം – ബിജി സോണി, അയിരത്ത് ബിസിനസ്സ് കോർപ്പറേഷൻ
എറണാകുളം- ഷൈലി അഷിലി, അഷിലി ഫർണിച്ചർ ഇൻഡസ്ട്രീസ്
തൃശൂർ- ലിജി വർഗ്ഗീസ്, ബി.ജി അസഫോയിറ്റിഡ
പാലക്കാട്- ഗായത്രി രമേഷ്, പനാസം ഫുഡ്‌സ്
മലപ്പുറം- യൂ.സി സരോജ, ഹെൽത്തി ആന്റ് സ്വാദിഷ് ന്യൂട്രിമിക്സ്
കോഴിക്കോട്- വിജയകുമാരി, സുകൃതം കോക്കനട്ട് ഓയിൽ
വയനാട്- എൻ.സന്ധ്യ , സീന വുഡ് ഇൻഡസ്ട്രീസ്
കണ്ണൂർ- വിജയശ്രീ, ലക്ഷ്മി പ്ലാസ്റ്റിക് ഇൻഡസ്ട്രീസ്
മികച്ച കയറ്റുമതി അധിഷ്ഠിത യൂണിറ്റ്
കൊല്ലം- അൽഫോൺസ് ജോസഫ്, വെറോണിക്ക മറൈൻ എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്,
ആലപ്പുഴ- പി.എസ് ജയൻ, താജ് കയർ മിൽസ്
കോട്ടയം – സോണി ജോസഫ് ആന്റണി, ജേക്കബ് ആന്റ് റിച്ചാർഡ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്
ഇടുക്കി- സ്കറിയ, സിഗ്നേച്ചർ ഫോം പ്രൈവറ്റ് ലിമിറ്റഡ്
എറണാകുളം- എം.എസ് രാജേഷ്, അർജ്ജുന നാഷണൽ പ്രൈവറ്റ് ലിമിറ്റഡ്
തൃശ്ശൂർ -കെട്ടാരത്തിൽ ജയചന്ദ്രൻ, ഭൂമി നാചുറൽ പ്രോഡക്ട്സ് ആന്റ് എക്സ്പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ്
വയനാട്- ജോൺ ജോസഫ്, ബയോവിൻ അഗ്രോ റിസർച്ച്
മികച്ച പഞ്ചായത്ത്
തിരുവനന്തപുരം – പാറശാല
കൊല്ലം- തൊടിയൂർ
പത്തനംതിട്ട- പള്ളിക്കൽ
ആലപ്പുഴ- പതിയൂർ
കോട്ടയം- തിരുവാർപ്പ്
ഇടുക്കി-അടിമാലി
എറണാകുളം- കടുങ്ങല്ലൂർ
തൃശ്ശൂർ- വെള്ളാങ്കല്ലൂർ
പാലക്കാട് – വടക്കഞ്ചേരി
മലപ്പുറം- തിരുവള്ളി
കോഴിക്കോട്- പെരുമണ്ണ
വയനാട്- പൂത്താടി
കണ്ണൂർ- ചെമ്പിലോട്
കാസർഗോഡ്- ചെംനാട്
മികച്ച മുനിസിപ്പാലിറ്റി/കോർപ്പറേഷൻ
തിരുവനന്തപുരം- തിരുവനന്തപുരം (മുനിസിപ്പൽ കോർപ്പറേഷൻ)
കൊല്ലം- പുനലൂർ (മുനിസിപ്പാലിറ്റി)
ആലപ്പുഴ- ചെങ്ങന്നൂർ (മുനിസിപ്പാലിറ്റി)
കോട്ടയം- വൈക്കം (മുനിസിപ്പാലിറ്റി)
ഇടുക്കി- തൊടുപുഴ (മുനിസിപ്പാലിറ്റി)
എറണാകുളം- പിറവം (മുനിസിപ്പാലിറ്റി)
തൃശൂർ – ചാവക്കാട് (മുനിസിപ്പാലിറ്റി)
പാലക്കാട്- പാലക്കാട് (മുനിസിപ്പാലിറ്റി)
മലപ്പുറം- നിലമ്പൂർ (മുനിസിപ്പാലിറ്റി)
കോഴിക്കോട്- കോഴിക്കോട് (മുനിസിപ്പൽ കോർപ്പറേഷൻ)
വയനാട്- സുൽത്താൻബത്തേരി (മുനിസിപ്പാലിറ്റി)
കണ്ണൂർ- ആന്തൂർ (മുനിസിപ്പാലിറ്റി)
കാസർഗോഡ്-നീലേശ്വരം (മുനിസിപ്പാലിറ്റി)