കണ്ണൂര്‍: കണ്ണൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കൂത്തുപറമ്പ് മുതിയങ്ങയില്‍ മുംതാസ് മഹലില്‍ ശരീഫ്-മുംതാസ് ദമ്പതികളുടെ മകന് മുഹമ്മദ് ഷഹീം (10 മാസം) ആണ് മരിച്ചത്. കഴിഞ്ഞദിവസം മാതാവ് മടിയിലിരുത്തി മുലപ്പാല്‍ കൊടുക്കുന്നതിനിടയിലാണ് കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.