തിരുവനന്തപുരം : സ്കൂൾ സമയമാറ്റം വിശദമായ പഠനത്തിന് ശേഷമെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെ വിവിധ ജില്ലകളിൽ പഠനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയിൽ അഭിപ്രായം തേടി. സ്കൂൾ സമയം വർധിപ്പിക്കുന്നതിൽ രക്ഷിതാക്കൾ പിന്തുണ നൽകിയെന്നും റിപ്പോർട്ട്. മുന്‍പത്തെ രീതി പിന്തുടര്‍ന്നാൽ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് 975 മണിക്കൂറുകള്‍ മാത്രം. അന്താരാഷ്ട നിലവാരം 1100 മുതല്‍ 1450 മണിക്കൂര്‍ വരെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം, കാസര്‍ഗോഡ്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. സ്‌കൂള്‍ ദിവസങ്ങള്‍ പരമാവധി സമയം ഉപയോഗിക്കാന്‍ 50.7 % രക്ഷിതാക്കള്‍ പിന്തുണച്ചു. സിലബസ് കുറയ്ക്കാനും അനാവശ്യ അവധികള്‍ കുറയ്ക്കാനും 41.1 % രക്ഷിതാക്കള്‍ പിന്തുണച്ചു. മുൻ സമയക്രമം തുടരണമെന്ന് 6.4% പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്. അവധി പുനഃപരിശോധനക്ക് 0.6% പേർ മാത്രമാണ് അനുകൂലിച്ചത്. കൂടുതൽ പഠനദിനങ്ങൾ കൂട്ടുന്നതിനെ 87.2% പൊതുജനങ്ങളും രക്ഷിതാക്കളും എതിർത്തു.