• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 5, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കായംകുളത്തും പഴകിയ ഭക്ഷ്യവിഭവങ്ങൾ പിടിച്ചെടുത്തു ; രണ്ട് ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ് നൽകി

by Web Desk 06 - News Kerala 24
May 10, 2022 : 2:56 pm
0
A A
0
കായംകുളത്തും പഴകിയ ഭക്ഷ്യവിഭവങ്ങൾ പിടിച്ചെടുത്തു ; രണ്ട് ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ് നൽകി

കായംകുളം : കായംകുളം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും ഭക്ഷ്യപദാർത്ഥങ്ങളും പിടികൂടി. ആറു ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്. ഹോട്ടൽ ബ്രീസ്, മാസ്റ്റർ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ്, മുക്കടയിലെ കാട്ടൂസ് കിച്ചൻ,  കായംകുളം സഫാരി ഹോട്ടൽ, ഹോട്ടൽ സ്വാദ്, മലബാർ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം  പിടികൂടിയത്. ഇതിൽ വൃത്തിഹീനമായ ചുറ്റുപാടി കണ്ടെത്തിയ ഹോട്ടൽ സ്വാദ്, കാട്ടൂസ് കിച്ചൻ എന്നീ ഹോട്ടലുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകുമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയശേഷം ആരോഗ്യ വിഭാഗത്തിന് തൃപ്തികരമെന്നു തോന്നിയാൽ മാത്രം തുറന്നു പ്രവർത്തിക്കുവാൻ ഇതിന് അനുമതി നൽകും.

ന്യൂഡിൽസ്, ബിരിയാണി, പാചകം ചെയ്യുവാനായി സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യം, ഇറച്ചി കറികൾ, മീൻ കറികൾ, മറ്റു പലഹാരങ്ങൾ എന്നിവയാണ് പിടികൂടിയതെന്ന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു. നഗരസഭാ സെക്രട്ടറി ധീരജ് മാത്യുവിൻ്റെ നിർദ്ദേശപ്രകാരം, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ദിലീപ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ ആർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗോപകുമാർ, പത്മനാഭൻ പിള്ള, അരുണിമ, മറ്റു ജീവനക്കാരായ ബാബു, ഉണ്ണികൃഷ്ണൻ, രാജേഷ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

അതേസമയം നല്‍കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരമനുസരിച്ച് ഹോട്ടലുകളെയും റെസ്റ്റോറന്‍റുകളെയും തരംതിരിക്കാൻ സ‍ര്‍ക്കാര്‍ ഒരുങ്ങുന്നു. ഹോട്ടലുകളുടെ നിലവാരം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് അറിയിച്ചു. ഭക്ഷണശാലകളില്‍ നടത്തുന്ന പരിശോധനയും ഓപ്പറേഷന്‍ മത്സ്യയും തുടരുമെന്നും മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു. അതിനിടെ തിരുവനന്തപുരത്ത് വില്‍ക്കാന്‍ വെച്ച ഒരുമാസത്തിലേറെ പഴക്കമുള്ള 800 കിലോ ഗ്രാം മീന്‍ ആരോഗ്യവിഭാഗം പിടിച്ചെടുത്ത് നശിപ്പിച്ചു.

നല്ല ആഹാരം കിട്ടുന്ന ഹോട്ടലുകളെയും റെസ്റ്റോറന്‍റുകളെയും ഗ്രീന്‍പട്ടികയില്‍പ്പെടുത്തുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ പ്രഖ്യാപനം. വിശദാംശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തും. ഇപ്പോള്‍ നടന്നുവരുന്ന പരിശോധന അതുപോലെ തുടരാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കാരക്കോണത്ത് റോഡരികില്‍ വില്‍ക്കാനിരുന്നവരില്‍ നിന്നും 800 കിലോ ഗ്രാം അഴുകിയ മീന്‍ ഇന്ന് പിടിച്ചെടുത്തു. കുന്നത്തുകാല്‍ പഞ്ചായത്തിലെ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന കൂനന്‍പനയില്‍ നിന്ന് വാങ്ങിയ മീനില്‍ പുഴുക്കളെ കണ്ടെതിനെത്തുടര്‍ന്നാണ്ടായ പരാതിയിലായിരുന്നു പരിശോധന. ഒരു മാസം പഴക്കമുള്ള മീന്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെയും തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിന്‍റെയും പരിശോധന തുടരുകയാണ്. ജഗതിയില്‍ അച്ചായന്‍സ് ഫിഷ് ആന്‍റ് മീറ്റ്സ് എന്ന സ്ഥാപനത്തില്‍ നിന്ന് പഴകിയ മീന്‍ പിടികൂടി. ആക്കുളത്തെ കൊച്ചി പീഡിക, ചാലാ ആസാദ് എന്നിവിടങ്ങളിലെ ഫ്രീസറില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചതിനെത്തുടര്‍ന്ന് നോട്ടീസ് നല്‍കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്താം ക്ലാസുകാര്‍ക്ക് റെയിൽവേയില്‍ ട്രേഡ് അപ്രന്റീസ് ആകാം ; അവസാന തീയതി ജൂണ്‍ 3

Next Post

‘പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കി ഉദ്ഘാടനം’; ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കി ഉദ്ഘാടനം’; ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം

'പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കി ഉദ്ഘാടനം'; ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം

‘ഷർട്ട് കുളത്തിൽ എറിഞ്ഞു, കത്തി ചായക്കടയിൽ ഒളിപ്പിച്ചു’; വിനീത കൊലക്കേസിൽ കുറ്റപത്രം

‘ഷർട്ട് കുളത്തിൽ എറിഞ്ഞു, കത്തി ചായക്കടയിൽ ഒളിപ്പിച്ചു’; വിനീത കൊലക്കേസിൽ കുറ്റപത്രം

ഭർതൃഗൃഹത്തിൽ ശുചിമുറിയില്ല; തമിഴ്നാട്ടിൽ നവവധു തൂങ്ങിമരിച്ചു

ഭർതൃഗൃഹത്തിൽ ശുചിമുറിയില്ല; തമിഴ്നാട്ടിൽ നവവധു തൂങ്ങിമരിച്ചു

കുത്തബ് മിനാറിൽ ഹനുമാൻ ചാലിസ; കനത്ത ജാഗ്രതയിൽ പൊലീസ്

കുത്തബ് മിനാറിൽ ഹനുമാൻ ചാലിസ; കനത്ത ജാഗ്രതയിൽ പൊലീസ്

മഹിന്ദ രാജപക്സെ രാജ്യം വിടുന്നത് തടയും; വിമാനത്താവളങ്ങളിൽ നിലയുറപ്പിച്ച് ജനം

മഹിന്ദ രാജപക്സെ രാജ്യം വിടുന്നത് തടയും; വിമാനത്താവളങ്ങളിൽ നിലയുറപ്പിച്ച് ജനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In