കല്‍പ്പറ്റ: പനമരം പഞ്ചായത്തിലെ കാക്കത്തോടില്‍ സ്ഥിതി ചെയ്യുന്ന അജൈവ മാലിന്യ ശേഖരണ കേന്ദ്രത്തിന് ഇടക്കിടെ തീപടരുന്നത് ആശങ്കയോടൊപ്പം രോഗഭീതിയും പടര്‍ത്തുന്നു. പഞ്ചായത്തിലെ ഹരിതകര്‍മസേനകള്‍ വീട്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ സൂക്ഷിക്കുന്ന ശനിയാഴ്ച വലിയ തീപിടുത്തം ഉണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ നോക്കിയപ്പോയാണ് തീപ്പിടിത്തം ഉണ്ടായതറിയുന്നത്. കേന്ദ്രത്തിനുള്ളില്‍ ശേഖരിച്ചിരുന്ന പ്ലാസ്റ്റിക് കവറുകളിലും മറ്റും വന്‍തോതില്‍ തീപടര്‍ന്നിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പനമരം പൊലീസിന് പുറമെ മാനന്തവാടിയില്‍ നിന്നും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. തീയണച്ചെങ്കിലും ഫയര്‍ഫോഴ്‌സ് പോയതിന് പിന്നാലെ തീ വീണ്ടും കത്തിപ്പടരുകകയായിരുന്നു. ദുര്‍ഗന്ധം നിറഞ്ഞ പുകയും പടര്‍ന്നു. ഷെഡ്ഡിനകത്ത് സൂക്ഷിച്ച വസ്തുക്കളും ഷെഡ്ഡും പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ആരെങ്കിലും മനഃപൂര്‍വ്വം തീയിട്ടതായാണോ എന്നാണ് സംശയം. പനമരം പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒക്ടോബറിലും ഇവിടെ രാത്രി തീപ്പിടിത്തമുണ്ടായിരുന്നു. ഷെഡ്ഡിനകത്ത് സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും അന്ന് കത്തിനശിച്ചിരുന്നു.
ജനവാസകേന്ദ്രവും പ്രളയബാധിത പ്രദേശവുമായ പനമരം വലിയ പുഴയോരത്തെ കാക്കത്തോടില്‍ മാലിന്യം തള്ളുന്നത് ഏറെ വിവാദമായിരുന്നു. നാട്ടുകാര്‍ മാലിന്യവുമായെത്തിയ വാഹനം മൂന്ന് തവണതടയുകയും ചെയ്തിരുന്നു. പിന്നീട് പഞ്ചായത്ത് ഹാളില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് ഇവിടം മാലിന്യം തള്ളുന്നത് നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ മാലിന്യംസൂക്ഷിക്കാന്‍ മറ്റു ഇടമില്ലാതെ വന്നതോടെ പഞ്ചായത്ത് അധികൃതര്‍ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പോലീസ് അകമ്പടിയോടെ കീഞ്ഞുകടവില്‍ത്തന്നെ മാലിന്യം ശേഖരിക്കുമെന്നാണ് പഞ്ചയത്ത് അധികാരികള്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.